ഇന്ത്യ-ശ്രീലങ്ക ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

കട്ടക്കിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ അജൻക്യ രഹാനെയും ശിഖർ ധവാനും നേടിയ സെഞ്ച്വറിയാണ് കരുത്തായത്.
 | 

ഇന്ത്യ-ശ്രീലങ്ക ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ
ഭുബനേശ്വർ: കട്ടക്കിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ അജൻക്യ രഹാനെയും ശിഖർ ധവാനും നേടിയ സെഞ്ച്വറിയാണ് കരുത്തായത്. രഹാനെ 111 റൺസ് (108 പന്തിൽ നിന്നും) എടുത്തപ്പോൾ ധവാൻ 107 പന്തിൽ നിന്നു 113 റൺസെടുത്തു. അങ്ങനെ ഓപ്പണിങ് കൂട്ടുകെട്ടിൽ 231 റൺസാണ് പിറന്നത്.

പിന്നീടിറങ്ങിയ സുരേഷ് റെയ്‌ന 34 പന്തിൽ നിന്നു 52 റൺസും നായകൻ വിരാട് കൊഹ്‌ലി 22 റൺസെടുത്തു പുറത്തായി.