ശിഖർ ധവാന്റെ ഫേസ്ബുക്ക് പ്രണയ കഥ ഹിറ്റ്; ഭാര്യ 10 വയസ് കൂടുതൽ, രണ്ട് കുട്ടികളുടെ അമ്മ

ലോകകപ്പ് ക്രിക്കറ്റിൽ ഇൻഡ്യൻ പടയോട്ടം തുടരുന്നതിന്റെ ക്രെഡിറ്റ് കളിക്കാർക്ക് മാത്രമല്ലെന്നാണ് സോഷ്യൽ മീഡിയുടെ കണ്ടെത്തൽ. പാക്കിസ്ഥാനെതിരായ ആദ്യമത്സരത്തിൽ വിരാട് കോഹ്ലി സെഞ്ച്വറി നേടിയപ്പോൾ ആരാധകർ അഭിനന്ദനമറിയിച്ചത് കോഹ്ലിയുടെ കാമുകി അനുഷ്കാ ശർമയ്ക്ക് കൂടിയാണ്.
 | 
ശിഖർ ധവാന്റെ ഫേസ്ബുക്ക് പ്രണയ കഥ ഹിറ്റ്; ഭാര്യ 10 വയസ് കൂടുതൽ, രണ്ട് കുട്ടികളുടെ അമ്മ

 

ലോകകപ്പ് ക്രിക്കറ്റിൽ ഇൻഡ്യൻ പടയോട്ടം തുടരുന്നതിന്റെ ക്രെഡിറ്റ് കളിക്കാർക്ക് മാത്രമല്ലെന്നാണ് സോഷ്യൽ മീഡിയുടെ കണ്ടെത്തൽ. പാക്കിസ്ഥാനെതിരായ ആദ്യമത്സരത്തിൽ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയപ്പോൾ ആരാധകർ അഭിനന്ദനമറിയിച്ചത് കോഹ്‌ലിയുടെ കാമുകി അനുഷ്‌കാ ശർമയ്ക്ക് കൂടിയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിൽ ശിഖർ ധവാൻ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ ക്രെഡിറ്റ് ധവാന്റെ ഭാര്യ അയേഷാ മുഖർജിക്കു കൊടുക്കുന്ന ആരാധകരമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങളെ പോലെ തന്നെ അവരുടെ ഭാര്യമാരും ആരാധകർക്ക് സുപരിചിതരാണ്. ധോണിക്ക് സാക്ഷി, വിരാട് കോഹ്‌ലിയുടെ കാമുകി അനുഷ്‌കാ ശർമ, പിന്നെ ധവാന്റെ ഭാര്യ അയേഷ ഇങ്ങനെ പോകുന്നു ഇന്ത്യൻ വിജയത്തിന് പിന്നിലെ പെൺപട.

നീണ്ട പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ധവാൻ- അയേഷ ദമ്പതികളുടെ പ്രണയ കഥ കഴിഞ്ഞ ദിവസം ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അയേഷയെ ആദ്യം പരിചയപ്പെട്ടതെന്നാണ് ധവാന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഹർഭജൻ സിങ്ങിന്റെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ കണ്ട അയേഷക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ധവാൻ പറഞ്ഞു. ഫേസ്ബുക്കിൽ ആരംഭിച്ച പരിചയം പ്രണയമാവുകയും പിന്നീട് 2009ൽ ഉറപ്പിക്കൽ ചടങ്ങ് നടത്തുകയും ചെയ്തു. 2012ലാണ് ഇരുവരും വിവാഹിതരായത്.

ധവാനെക്കാൾ 10 വയസ്സ് കൂടുതലുളള ആയിഷയ്ക്ക് മുൻബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. ശിഖർ അയേഷ ദമ്പതികൾക്ക് രണ്ടു വയസ്സുള്ള ഒരുമകനുണ്ട്. സോരവാർ ധവാൻ എന്നാണ് കുട്ടിയുടെ പേര്. ഭാര്യയോടുള്ള പ്രണയം മൂത്ത് ധവാൻ അയേഷയുടെ പേര് കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുമുണ്ട്.