പാക് ടീമിനെതിരെ പരിഹാസവുമായി ഷൊയ്ബ് അക്തർ

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പരിഹാസവുമായി മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ. മിസ്ബ ഉൾഹഖ് ഭീരുവാണെന്നും യൂനിസ് ഖാൻ കപടവേഷക്കാരനാണെന്നും അക്തർ ആരോപിച്ചു.
 | 

പാക് ടീമിനെതിരെ പരിഹാസവുമായി ഷൊയ്ബ് അക്തർ
കറാച്ചി:
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പരിഹാസവുമായി മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ. മിസ്ബ ഉൾഹഖ് ഭീരുവാണെന്നും യൂനിസ് ഖാൻ കപടവേഷക്കാരനാണെന്നും അക്തർ ആരോപിച്ചു.

ടീം കോച്ച് വഖാർ യൂനിസ് രാജിവയ്ക്കണമെന്നും അക്തർ ആവശ്യപ്പെട്ടു. മുൻ പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് യൂസഫ്, അസ്ഹർ മഹമ്മൂദ് എന്നിവർക്കൊപ്പം പങ്കെടുത്ത ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് അക്തർ രോഷാകുലനായത്.

90 ബോളുകളിൽ 60 സിംഗിളുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യം മാത്രമാണ് മിസ്ബയ്ക്കുള്ളതെന്നും അദ്ദേഹം രാജ്യത്തെ കബളിപ്പിക്കുകയാണെന്നും അക്തർ കൂട്ടിച്ചേർത്തു.