ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം; ​ഗ്രേറ്റ തുൻബെർ​ഗ്

ഇത് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം
 | 
Greta Thunberg

എസ്എഫ്‌ഐ യുകെ ലണ്ടനില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. ജനങ്ങളുടെ ശക്തിയെക്കുറിച്ച് ആഗോള പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിദ്യാര്‍ത്ഥി പ്രതിഷേധമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു. ഞായറാഴ്ച ട്രാഫല്‍ഗര്‍ ചത്വരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഗ്രെറ്റ പങ്കെടുത്തത്.

ഈ പ്രതിഷേധ സംഗമത്തിലൂടെ ഇന്ത്യന്‍ യുവതയ്‌ക്കൊപ്പമാണ് ലോകരാജ്യങ്ങളെന്ന് നമ്മള്‍ തെളിയിക്കുകയാണ്. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ സമരപോരാട്ടങ്ങള്‍ നമുക്കെല്ലാം അഭിമാനവും പ്രതീക്ഷയും നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ എന്തും സാധ്യമാണെന്ന് അവര്‍ തെളിയിച്ചു', ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു.