ഡിവില്ലേഴ്‌സിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

ലോകകപ്പിൽ ഡിവില്ലിയേഴ്സ് ഉയർത്തിയ കൂറ്റൻ സ്കോറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം. 257 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 408 റൺസ് നേടി.
 | 

ഡിവില്ലേഴ്‌സിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
സിഡ്‌നി:
ലോകകപ്പിൽ ഡിവില്ലിയേഴ്‌സ് ഉയർത്തിയ കൂറ്റൻ സ്‌കോറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം. 257 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 408 റൺസ് നേടി. മറുപടി ബാറ്റിംഗിംനിറങ്ങിയ വിൻഡീസ് 33.1 ഓവറിൽ 151 റൺസിന് എല്ലാവരും പുറത്തായി.

വെസ്റ്റ് ഇൻഡിസ് നിരയിൽ ഡിവെയ്ൻ സ്മിത്തിന്(31) മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. ഗെയിൽ മൂന്നു റൺസിന് പുറത്തായപ്പോൾ സാമുവൽസും സിമ്മൺസും റൺസെടുക്കാതെയും 10 റൺസെടുത്തു കാർട്ടറും പുറത്തായി. എട്ടാം വിക്കറ്റിൽ ജാസൺ ഹോൾഡറും (56), രാംദിനും (22) ചേർന്നെടുത്ത 45 റൺസിന്റെ കൂട്ടുകെട്ടാണ് ടീമിനെ നൂറ് കടക്കാൻ സഹായിച്ചത്.

ഡിവില്ലേഴ്‌സിന്റെ മികവാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 400 കടത്തിയത്. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഡിവില്ലേഴ്‌സ് ഏകദിന ചരിത്രത്തിലെ വേഗമേറിയ 150 തികയ്ക്കുകയും ചെയ്തു. 64 പന്തിൽ നിന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ 150റൺസ്. എട്ട് സിക്‌സറുകളും 17 ബൗണ്ടറിയുമാണ് ഡിവില്ലേഴ്‌സിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഹാഷിം അംല(65), ഡുപ്ലിസിസ്(62), റോസ്സോ(61) എന്നിവരുടെ മികച്ച പ്രകടനം കാഴ്ച്ച വച്ചു.