ദക്ഷിണാഫ്രിക്കയ്ക്ക് 308 റൺസിന്റെ വിജയലക്ഷ്യം

മെൽബൺ: ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. തുടക്കത്തിൽ പതറിയെങ്കിലും ശിഖർ ധവാന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ മികച്ച സ്കോർ ഉയർത്തുകയായിരുന്നു. 307 റൺസ് എന്ന സാമാന്യം ഭേദപ്പെട്ട സ്കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. മധ്യനിരയിലെ കൂട്ടത്തകർച്ച ഒഴിവാക്കിയിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് 340 റൺസ് വരെ അടിച്ചെടുക്കാമായിരുന്നെന്നാണ് വിലയിരുത്തൽ. 44 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 261 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ഇന്ത്യയ്ക്ക് 4 വിക്കറ്റ് തുടരെ നഷ്ടപ്പെട്ടത്. 122 പന്തുകളിൽ നിന്നാണ് ധവാൻ സെഞ്ചുറി നേടിയത്. പുറത്താകുമ്പോൾ 147 പന്തിൽ നിന്ന് 137 റൺസായിരുന്നു ധവാന്റെ സ്കോർ. തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന അജങ്ക്യ രഹാനെ 60 പന്തിൽ നിന്ന് 79 റൺസെടുത്ത് പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ഒൻപതിൽ നിൽക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശർമ്മയായിരുന്നു ആദ്യം പുറത്തായത്്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശിഖർ ധവാൻ-വിരാട് കോഹ്ലി കൂട്ടുകെട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്കോർ 136 ൽ എത്തിയപ്പോൾ കോഹ്ലി (46) പുറത്തായി. ശേഷം ഇറങ്ങിയ രഹാനെ തുടക്കം മുതൽ നല്ല രീതിയിൽ കളിച്ചു. 60 പന്തുകളിൽ നിന്നും 79 റൺസ് എടുത്ത് നിൽക്കെ രഹാനെയും പുറത്തായി. നിലയുറപ്പിക്കും മുമ്പേ കൂറ്റൻ അടികൾക്ക് മുതിർന്ന റെയ്ന 6 റൺസെടുത്ത് ക്രീസ് വിട്ടു. അവസാനം ക്യാപ്റ്റൻ ധോണി എത്തിയതോടെയാണ് സ്കോർ 300 കടന്നത്.
 | 

ദക്ഷിണാഫ്രിക്കയ്ക്ക് 308 റൺസിന്റെ വിജയലക്ഷ്യം

മെൽബൺ: ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. തുടക്കത്തിൽ പതറിയെങ്കിലും ശിഖർ ധവാന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ മികച്ച സ്‌കോർ ഉയർത്തുകയായിരുന്നു. 307 റൺസ് എന്ന സാമാന്യം ഭേദപ്പെട്ട സ്‌കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

മധ്യനിരയിലെ കൂട്ടത്തകർച്ച ഒഴിവാക്കിയിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് 340 റൺസ് വരെ അടിച്ചെടുക്കാമായിരുന്നെന്നാണ് വിലയിരുത്തൽ. 44 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 261 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ഇന്ത്യയ്ക്ക് 4 വിക്കറ്റ് തുടരെ നഷ്ടപ്പെട്ടത്.

122 പന്തുകളിൽ നിന്നാണ് ധവാൻ സെഞ്ചുറി നേടിയത്. പുറത്താകുമ്പോൾ 147 പന്തിൽ നിന്ന് 137 റൺസായിരുന്നു ധവാന്റെ സ്‌കോർ. തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന അജങ്ക്യ രഹാനെ 60 പന്തിൽ നിന്ന് 79 റൺസെടുത്ത് പുറത്തായി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ഒൻപതിൽ നിൽക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശർമ്മയായിരുന്നു ആദ്യം പുറത്തായത്്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശിഖർ ധവാൻ-വിരാട് കോഹ്‌ലി കൂട്ടുകെട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌കോർ 136 ൽ എത്തിയപ്പോൾ കോഹ്‌ലി (46) പുറത്തായി.

ശേഷം ഇറങ്ങിയ രഹാനെ തുടക്കം മുതൽ നല്ല രീതിയിൽ കളിച്ചു. 60 പന്തുകളിൽ നിന്നും 79 റൺസ് എടുത്ത് നിൽക്കെ രഹാനെയും പുറത്തായി. നിലയുറപ്പിക്കും മുമ്പേ കൂറ്റൻ അടികൾക്ക് മുതിർന്ന റെയ്‌ന 6 റൺസെടുത്ത് ക്രീസ് വിട്ടു. അവസാനം ക്യാപ്റ്റൻ ധോണി എത്തിയതോടെയാണ് സ്‌കോർ 300 കടന്നത്.