കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്ക് വിജയം; പരമ്പര

 | 
Peterson

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. കേപ്ടൗണിൽ 7 വിക്കറ്റിന് വിജയിച്ചാണ് പരമ്പര 2-1ന് ആതിഥേയർ വിജയിച്ചത്. ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചപ്പോൾ രണ്ടും മൂന്നും ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം ഒരു ദിവസവും 7 വിക്കറ്റും ബാക്കി നിൽക്കെ അവർ മറികടന്നു. 

82 റൺസ് എടുത്ത കീഗൻ പീറ്റേഴ്സണാണ് ടീമിന്റെ വിജത്തിന്റെ നെടുംതൂണായത്. വാൻ ഡെർസൻ(41 ), ബവുമ(32), എന്നിവർ പുറത്താകാതെ നിന്നു. നായകൻ എൽഗർ 30 റൺസ് നേടി.