ദക്ഷിണാഫ്രിക്കൻ താരം ഡെയിൽ സ്റ്റെയിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

 | 
dail stain

ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡയിൽ സ്റ്റെയിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.  ട്വിറ്ററിലൂടെയാണ് സ്റ്റെയിൻ ഇക്കാര്യം അറിയിച്ചത്. 2019 ഓഗസ്റ്റ് 5ന് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം ഏകദിന, ടി-20 ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 

2004ൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ അരങ്ങേറിയ സ്റ്റെയ്ൻ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 439 വിക്കറ്റുകളും ഏകദിനത്തിൽ 196 വിക്കറ്റുകളും ട്വന്റി20യിൽ 64 വിക്കറ്റുകളും സ്വന്തമാക്കി.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് സ്റ്റെയിൻ. 2008 മുതൽ 2014 വരെയുള്ള 263 ആഴ്ചക്കാലം അദ്ദേഹം ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതായിരുന്നു. ഐപിഎലിലും താരം കളിച്ചിട്ടുണ്ട്.