സ്പാനിഷ് സൂപ്പ‍ർകപ്പ് റയൽ മാഡ്രിഡിന്

ഫൈനലിൽ തോൽപ്പിച്ചത് അത്‍ലറ്റിക്കോ ബിൽബാവോയെ (2-0)

 | 
real


എതിരില്ലാത്ത രണ്ട് ​ഗോളിന് അത്‍ലറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി. സൗദി തലസ്ഥാനമായ റിയാദിലെ കിം​ഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 38ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ച് റയലിന് ലീഡ് നേടിക്കൊടുത്തു. 52ാം മിനിറ്റിൽ കരീം ബെൻസെ നേടിയ പെനാൽറ്റി ​ഗോളിലൂടെ റയൽ തങ്ങളുടെ പതിനെട്ടാം കിരീടം ഉറപ്പാക്കി.

സെമി ഫൈനലിൽ ബാഴ്സിലോണയെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ഫൈനലിലെത്തിയത്. കളിയിലുടനീളം ബിൽബാവോ ആക്രമിച്ചു കളിച്ചു. ​ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായെങ്കിലും ബെൽജിയൻ ​ഗോളി കോട്ട്വായെ മറികടക്കാനായില്ല