സ്പാനിഷ് സൂപ്പർകപ്പ്: ബാഴ്‌സയെ തോൽപ്പിച്ച് റയൽ

ബാഴ്‌സലോണ 2-3 റയൽ മാഡ്രിഡ്
 | 
Real madrid

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിംഗ്‌ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ  റയലിന് ബാഴ്സക്കെതിരെ മിന്നും ജയം. 2നെതിരേ 3 ഗോളുകൾക്കാണ് റയൽ എൽക്ലാസിക്കോ വിജയിച്ചത്.

കളിയുടെ 25ആം മിനിറ്റിൽ കരീം ബെൻസെമയുടെ അസിസ്റ്റിൽ നിന്ന്  വിനീഷ്യസ്‌ ജൂനിയർ ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ പെട്ടന്ന് തന്നെ ലുക്ക് ഡിയോങ് ഗോൾ മടക്കി. 72ആം മിനിറ്റിൽ ബെൻസെമ ലീഡ് ഉയർത്തി. 83ആം മിനിറ്റിൽ അൻസു ഫാത്തിയുടെ ഗോളിലൂടെ ബാഴ്സ സമനില നേടി. ജോർഡി ആൽബയുടെ അസിസ്റ്റ്. എന്നാൽ അധിക സമയത്തേക്ക് നീണ്ട കളിയിൽ ഫെഡറിക്കോ വാൽവറെഡെ റയലിന്റെ വിജയ ഗോൾ നേടി. 

അത്‌ലറ്റിക്കോ മാഡ്രിഡ്- ബിൽബാവോ മത്സര വിജയിയെ റയൽ ഫൈനലിൽ നേരിടും.