ശ്രീശാന്ത് അച്ഛനായി

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അച്ഛനായി. മകൾ ജനിച്ച കാര്യം ശ്രീശാന്ത് തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്.
 | 
ശ്രീശാന്ത് അച്ഛനായി

 

കൊച്ചി: ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അച്ഛനായി. മകൾ ജനിച്ച കാര്യം ശ്രീശാന്ത് തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. എല്ലാ ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി. ഭാര്യ ഭുവനേശ്വരിയും മകളും സുഖമായിരിക്കുന്നു എന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും നല്ല അനുഭവമാണിതെന്ന് ശ്രീശാന്ത് പറയുന്നു.

ജയ്പൂർ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയെയാണ് ശ്രീശാന്ത് വിവാഹം ചെയ്തത്. ഐ.പി.എൽ വിവാദത്തിൽ അകപ്പെട്ടിരിക്കെ 2013 ഡിസംബർ 12നായിരുന്നു വിവാഹം. കേസ് നിലനിൽക്കുന്നതിനാൽ ശ്രീശാന്തിന് ബി.സി.സി.ഐയുടെ വിലക്കുണ്ട്. ഈ മാസം 23നാണ് ഐ.പി.എൽ വാതുവയ്പ്പ് കേസിലെ വിധി പ്രഖ്യാപിക്കുന്നത്.