ബി.സി.സി.ഐ വിലക്കിനെതിരെ നിയമ നടപടി: ശ്രീശാന്തിന്റെ അഭിഭാഷക

ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്പ്പെടുത്തിയ ആജീവനാന്ത വിലക്കു നീക്കാന് നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ് പറഞ്ഞു. കോടതി ഉത്തരവിന്റെ പകര്പ്പു ലഭിച്ച ശേഷം തുടര്നടപടികള് സ്വീകരിക്കും. വിലക്കു നീക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം. ഉത്തരവിനെതിരെ ഡല്ഹി പോലീസ് അപ്പീല് നല്കിയാല് ഹൈക്കോടതിയില് നേരിടും. ശ്രീശാന്തിനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതി റദ്ദാക്കിയതില് പൂര്ണ സംതൃപ്തിയുണ്ടെന്നും ഈ വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും റബേക്ക ജോണ് പറഞ്ഞു.
 | 
ബി.സി.സി.ഐ വിലക്കിനെതിരെ നിയമ നടപടി: ശ്രീശാന്തിന്റെ അഭിഭാഷക

ന്യൂഡല്‍ഹി: ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കു നീക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. വിലക്കു നീക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം. ഉത്തരവിനെതിരെ ഡല്‍ഹി പോലീസ് അപ്പീല്‍ നല്‍കിയാല്‍ ഹൈക്കോടതിയില്‍ നേരിടും. ശ്രീശാന്തിനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതി റദ്ദാക്കിയതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ഈ വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും റബേക്ക ജോണ്‍ പറഞ്ഞു.

ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐയെ സമീപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു
ബി.സി.സി.ഐയുടെ വിലക്ക് മാറുന്നതോടെ ശ്രീശാന്തിന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരിശീലനം പുനരാരംഭിക്കാനാവും. കെ സി എയുടെ പിന്തുണയുള്ളതിനാല്‍ കേരള ടീമിലേക്കുള്ള മടങ്ങി വരവ് പ്രയാസകരമാവില്ല. രഞ്ജി ട്രോഫി ഉള്‍പ്പടെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമിലേക്കും തിരികെ എത്താനായേക്കും.