അഫ്ഗാനെതിരെ ലങ്കയ്ക്ക് നിറം മങ്ങിയ വിജയം

ലോകകപ്പിൽ മഹേള ജയവർധനയുടെ സെഞ്ച്വറി കരുത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. നാലു വിക്കറ്റിനാണ് ലങ്കയുടെ വിജയം. അഫ്ഗാൻ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക മറികടന്നത്.
 | 

അഫ്ഗാനെതിരെ ലങ്കയ്ക്ക് നിറം മങ്ങിയ വിജയം
ഡുനെഡിൻ:
ലോകകപ്പിൽ മഹേള ജയവർധനയുടെ സെഞ്ച്വറി കരുത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. നാലു വിക്കറ്റിനാണ് ലങ്കയുടെ വിജയം. അഫ്ഗാൻ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക മറികടന്നത്. താരതമ്യം ദുർബലരായ അഫ്ഗാനിസ്ഥാനെതിരെ വിജയം കുറിക്കാൻ മുൻ ചാമ്പ്യാർ കൂടിയായ ശ്രീലങ്കയ്ക്ക് ഏറെ വിയർക്കേണ്ടി വന്നു.

സ്‌കോർ: അഫ്ഗാനിസ്ഥാൻ 232/10 (49.4); ശ്രീലങ്ക 236/6 (48.2).

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 49.4 ഓവറിൽ 232 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അഫ്ഗാന് വേണ്ടി അസ്ഗർ സ്റ്റാനിസ്ഗായ് (54) അർധസെഞ്ച്വറി നേടി. ഷെമിയുള്ള ഷെൻവാരി (38), മിർവയ്‌സ് അഷ്‌റഫ് (28), ജാവേദ് അഹ്മദി (24), മുഹമ്മദ് നബി (21) വീതം റൺസെടുത്തു.