ഒക്ടോബർ 24 ഞായർ: കായിക പ്രേമികൾക്കിത് ആവേശദിനം

ഇന്ത്യ- പാക്ക് പോരാട്ടം, മാൻയു-ലിവർപൂൾ, ബാഴ്സലോണ- റയൽ മാഡ്രിസ്, യുവന്റസ്- ഇന്റർ മിലാൻ, പിഎസ്ജി- മാസേ
 | 
Football

വമ്പൻപോരാട്ടങ്ങളുടെ ദിനം. അതാണ് ഒക്ടോബർ 24 ‍ഞായറാഴ്ച്ച. ഏതൊക്കെ മത്സരം കാണും എന്നതായിരിക്കും ഏതൊരു കായികപ്രേമിയും ചിന്തിക്കുക. ആ തരത്തിലുള്ള ഹെവിവേറ്റ് പോരാട്ടങ്ങളാണ് ക്രിക്കറ്റിലും ഫുട്ബോളിലുമായി നടക്കുന്നത്.
ലോകകപ്പ് ട്വന്റി20യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്ന മത്സരമാണ് ആദ്യത്തേത്. ദുബായ് സ്റ്റേഡിയത്തിൽ ആണ് കളി. ഇന്ത്യൻ സമയം വൈകീട്ട് ഏഴരക്കാണ് കളി. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമുകളും തമ്മിലുള്ള ആദ്യത്തെ മത്സരമാണ് ഇത്. 

ഈ കളി തുടങ്ങി പതിനഞ്ച് മിനിറ്റു കഴിയുമ്പോഴാണ് ബാർസലോണയും റയൽമാഡ്രിഡും തമ്മിലുള്ള എൽ ക്ലാസിക്കോ. മെസി ക്ലബ്ബ് മറിയതു കൊണ്ട് മെസി ആരാധകർക്ക് വേണമെങ്കിൽ അൽപ്പം വിശ്രമിക്കാം. പക്ഷെ റയൽ ആരാധകർക്ക് അത് പറ്റില്ല. ഈ കളി വിജയിച്ചാൽ റയലിന് ലീ​ഗിൽ ഒന്നാം സ്ഥാനത്ത് എത്താം. 

 ഇത് കഴിയാൻ കാത്തുനിൽക്കാതെ ഫുട്ബോൾ പ്രേമികൾക്ക് വീണ്ടും ചാനൽ മാറ്റേണ്ടി വരും. ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും സീസണിൽ ഇതുവരെ തോൽവിയറിയാത്ത ലിവർപൂളും രാത്രി ഒമ്പതുമണിക്ക്  ഓൾഡ് ട്രഫോർഡിൽ ഏറ്റുമുട്ടുന്നു. 

രാത്രി പന്ത്രണ്ടേക്കാലിനാണ് മറ്റ് രണ്ട് വമ്പൻ മത്സരങ്ങൾ.  ഇറ്റാലിയൻ ലീ​ഗായ സിരി എയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്റർമിലാൻ മുൻ ചാമ്പ്യൻമാരായ യുവന്റസിനെ നേരിടുന്നു. ഫ്രഞ്ച് ലീ​ഗായ ലീ​ഗ് വണ്ണിൽ മെസിയും നെയ്മറും എംബാപ്പയേും ശക്തരായ മാസേയേ നേരിടും.  പന്ത്രണ്ടരക്ക് അത്‍ലറ്റിക്കോ മാഡ്രിഡും റയൽ സോസിദാദും തമ്മിൽ കളിയുണ്ട്.