എൻ. ശ്രീനിവാസന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ബിസിസിഐ മുൻ അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഫെബ്രുവരി എട്ടിനു നടന്ന ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ശ്രീനിവാസൻ പങ്കെടുത്തതിനെയാണ് കോടതി വിമർശിച്ചത്. ബിസിസിഐ തെരഞ്ഞെടുപ്പിൽ ശ്രീനിവാസനു മത്സരിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് യോഗത്തിൽ പങ്കെടുത്തെന്ന് കോടതി ചോദിച്ചു.
 | 

എൻ. ശ്രീനിവാസന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി: 
ബിസിസിഐ മുൻ അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഫെബ്രുവരി എട്ടിനു നടന്ന ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ശ്രീനിവാസൻ പങ്കെടുത്തതിനെയാണ് കോടതി വിമർശിച്ചത്. ബിസിസിഐ തെരഞ്ഞെടുപ്പിൽ ശ്രീനിവാസനു മത്സരിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഐ.പി.എൽ ടീമിന്റെ ഉടമസ്ഥാവകാശവും ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനവും ഒരുമിച്ച് വഹിക്കാൻ ശ്രീനിവാസന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് യോഗത്തിൽ പങ്കെടുത്തെന്ന് കോടതി ചോദിച്ചു.

രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയാത്ത ശ്രീനിവാസൻ എങ്ങനെയാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തുടരാനാവുന്നതെന്നും കോടതി ചോദിച്ചു.