ഐ.പി.എൽ കേസ്: സുപ്രീംകോടതി വിധി പറയാൻ മാറ്റി

ഐ.പി.എൽ വാതുവെയ്പ്പ് കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി. ടി.എസ്.ടാക്കൂറും എഫ്.എം ഖലീഫുള്ളയും അദ്ധ്യക്ഷരായ ബെഞ്ചാണ് വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി വച്ചത്.
 | 
ഐ.പി.എൽ കേസ്: സുപ്രീംകോടതി വിധി പറയാൻ മാറ്റി

 

ന്യൂഡൽഹി: ഐ.പി.എൽ വാതുവെയ്പ്പ് കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി. ടി.എസ്.ടാക്കൂറും എഫ്.എം ഖലീഫുള്ളയും അദ്ധ്യക്ഷരായ ബെഞ്ചാണ് വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി വച്ചത്. ശ്രീനിവാസനേയും, ഗുരുനാഥ് മെയ്യപ്പനേയും, രാജസ്ഥാൻ റോയൽസ് ഉടമ രാജ് കുന്ദ്രയേയും കേസിൽ വിസ്തരിച്ചു.

പരാതിക്കാരുടേയും വാദം കേട്ട ശേഷം കേസ് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. ക്രിക്കറ്റിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെങ്കിൽ അഭിപ്രായവ്യത്യാസങ്ങൾ പൂർണമായും ഇല്ലാതാകണം. ബി.സി.സി.ഐയുടെ നിയമങ്ങൾ കോടതി നടപടികൾക്ക് ബാധകമല്ലെന്നും സുപ്രീംകോടതി അറിയിച്ചു.

അതേസമയം, ഐ.പി.എൽ വാണിജ്യ താൽപര്യമുള്ളവരുടെ പട്ടിക ബി.സി.സി.ഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സുനിൽ ഗവാസ്‌കർ, രവിശാസ്ത്രി, കെ. ശ്രീകാന്ത്, ഗാംഗുലി എന്നിവർക്ക് ഐ.പി.എല്ലുമായി ബന്ധപ്പെട്ട് വാണിജ്യ താൽപ്പര്യങ്ങളുണ്ടെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു. ഭിന്നതാൽപര്യമുള്ളവരെ സംരക്ഷിക്കാനാണ് ബി.സി.സി.ഐയുടെ ശ്രമമെന്ന് സുപ്രീംകോടതി ആരോപിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ പങ്കാളിത്തമുള്ള ശ്രീകാന്ത് എങ്ങിനെ ദേശീയ ടീമിന്റെ സെലക്ടറായെന്ന് കോടതി ചോദിച്ചു.

ബി.സി.സി.ഐ അഡ്മിനിസ്‌ട്രേട്ടർമാരും താരങ്ങളും ഐ.പി.എൽ ടീമുകൾ സ്വന്തമാക്കിയില്ലെന്ന കാരണം കൊണ്ട് സ്വർഗമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ലെന്ന് ടി.എസ്. താക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.