ബി.സി.സി.ഐ സാമ്പത്തിക ഘടന വ്യക്തമാക്കണമെന്ന് സുപ്രീംകോടതി

ഐ.പി.എൽ കോഴക്കേസിൽ ബി.സി.സി.ഐ.യ്ക്ക് വീണ്ടും സുപ്രീംകോടതി രൂക്ഷ വിമർശനം. ബി.സി.സി.ഐ.യുടെയും ഐ.പി.എല്ലിന്റെയും സാമ്പത്തിക ഘടന വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കോഴക്കേസ് അന്വേഷിക്കാൻ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്നും കോടതി ചോദിച്ചു.
 | 

ബി.സി.സി.ഐ സാമ്പത്തിക ഘടന വ്യക്തമാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഐ.പി.എൽ കോഴക്കേസിൽ ബി.സി.സി.ഐ.യ്ക്ക് വീണ്ടും സുപ്രീംകോടതി രൂക്ഷ വിമർശനം. ബി.സി.സി.ഐ.യുടെയും ഐ.പി.എല്ലിന്റെയും സാമ്പത്തിക ഘടന വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കോഴക്കേസ് അന്വേഷിക്കാൻ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്നും കോടതി ചോദിച്ചു.

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ബി.സി.സി.ഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ നിഷേധിച്ചു. ചെന്നൈ സൂപ്പർ കിങ്‌സിനെ സ്വന്തമാക്കിയത് ശരത് പവാറിനോട് അഭിപ്രായം തേടിയ ശേഷമായിരുന്നു. ഐ.പി.എൽ കോഴയുമായി ബന്ധപ്പെട്ട് ഗുരുനാഥ് മെയ്യപ്പനെതിരെയും രാജസ്ഥാൻ റോയൽസ് ഉടമ രാജ് കുന്ദ്രയ്‌ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നതായും ശ്രീനിവാസൻ കോടതിയെ അറിയിച്ചു.

ശ്രീനിവാസൻ മാനേജിങ് ഡയറക്ടറായ ഇന്ത്യ സിമന്റ്‌സ് കമ്പനിയിൽ ധോണി വൈസ് പ്രസിഡന്റാണെന്നത് ഗുരുതര വിഷയമാണെന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇതിന്റെ പേരിൽ ധോണിയോട് രാജി ആവശ്യപ്പെടേണ്ട കാര്യമുണ്ടോയെന്നാണ് ശ്രീനിവാസൻ ചോദിച്ചത്.