മുഗ്ദൽ സമിതി റിപ്പോർട്ട് ഇന്ന് സുപ്രീംകോടതിയിൽ

ഐ.പി.എൽ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുൾ മുഗ്ദൽ സമിതി റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ടി.എസ് താക്കൂർ, ഇബ്രാഹീം ഖലീഫുള്ള എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേൾക്കുന്നത്. ഐ.സി.സി ചെയർമാൻ എൻ.ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ ഒത്തുക്കളിക്കാരുമായി ബന്ധപ്പെട്ടെന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.
 | 
മുഗ്ദൽ സമിതി റിപ്പോർട്ട് ഇന്ന് സുപ്രീംകോടതിയിൽ


ന്യൂഡൽഹി:
ഐ.പി.എൽ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുൾ മുഗ്ദൽ സമിതി റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ടി.എസ് താക്കൂർ, ഇബ്രാഹീം ഖലീഫുള്ള എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേൾക്കുന്നത്. ഐ.സി.സി ചെയർമാൻ എൻ.ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ ഒത്തുക്കളിക്കാരുമായി ബന്ധപ്പെട്ടെന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. ശ്രീനിവാസന് പങ്കില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. മെയ്യപ്പനും പ്രമുഖ ക്രിക്കറ്റ് താരങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

2013 ഒക്ടോബറിലാണ് ഹൈക്കോടതി ജഡ്ജിയായിരുന്ന മുകുൾ മുദ്ഗലിന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയെ കേസിന്റെ അന്വേഷണത്തിനായി സുപ്രീംകോടതി നിയമിച്ചത്. അഡീഷനൽ സോളിസിറ്റർ ജനറൽ നാഗേശ്വര റാവു, മുതിർന്ന അഭിഭാഷകൻ നിലയ് ദത്ത എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ.