സുരേഷ് റെയ്‌ന വിവാഹിതനാകുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും നെതർലൻഡിൽ ബാങ്ക് ഉദ്യോഗസ്ഥയുമായ പ്രിയങ്ക ചൗധരിയാണ് വധു. വെള്ളിയാഴ്ച ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ നടക്കുക.
 | 
സുരേഷ് റെയ്‌ന വിവാഹിതനാകുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും നെതർലൻഡിൽ ബാങ്ക് ഉദ്യോഗസ്ഥയുമായ പ്രിയങ്ക ചൗധരിയാണ് വധു. വെള്ളിയാഴ്ച ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ നടക്കുക.

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ബുധനാഴ്ച റെയ്‌നയുടെ ഗാസിയാബാദിലുള്ള വസതിയിൽ നടന്നു. അടുത്ത സുഹൃത്തുക്കളും വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ധോണി ഉൾപ്പെടെ ടീം ഇന്ത്യയിലെ സഹതാരങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നാണ് സൂചന.

ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ടീം ഇന്ത്യ കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തിയത്. ഏപ്രിൽ ഒൻപതിന് ഐപിഎൽ എട്ടാം എഡിഷൻ തുടങ്ങാനിരിക്കേയാണ് റെയ്‌നയുടെ വിവാഹത്തിനായി താരങ്ങൾ ഒത്തുചേരുന്നത്.