സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി; മഹാരാഷ്ട്രയെ തകർത്ത് കേരളം

പേ​സ​ർ എം.​ഡി. നി​ധീ​ഷ് അ​ഞ്ച് വി​ക്ക​റ്റുകൾ നേടി
 | 
Ayed mushtaq Ali trophy

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ മ​ഹാ​രാ​ഷ്ട്രയെ കേരളം തകർത്തു. 94 റ​ൺ​സി​നാ​ണ് കേ​ര​ളം മ​റാ​ത്ത​ക്കാ​രെ തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേരളം 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മ​ഹാ​രാ​ഷ്ട്ര 16 ഓ​വ​റി​ൽ 117 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

ഓ​പ​ണ​ർ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്റെ​യും (47 പ​ന്തി​ൽ 75) ക്യാ​പ്റ്റ​ൻ സ​ഞ്ജു​വി​ന്റെ​യും (16 പ​ന്തി​ൽ 47) വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങും പേ​സ​ർ എം.​ഡി. നി​ധീ​ഷി​ന്റെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​വു​മാ​ണ് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. നി​ധീ​ഷാ​ണ് പ്ലെ​യ‍ർ ഓ​ഫ് ദി ​മാ​ച്ച്. ആ​ദ്യ ക​ളി​യി​ൽ കേ​ര​ളം അ​ഞ്ച് വി​ക്ക​റ്റി​ന് മ​ധ്യ​പ്ര​ദേ​ശി​നോ​ട് തോ​റ്റി​രു​ന്നു.

ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം തു​ട​ക്ക​ത്തി​ൽ ഞെ​ട്ടി. ഓ​പ​ണ​ർ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (1) ര​ണ്ടാം ഓ​വ​റി​ൽ പു​റ​ത്ത്. ഫോ​മി​ലാ​യി​രു​ന്ന രോ​ഹ​നും അ​ഹ്മ​ദ് ഇ​മ്രാ​നും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 47 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

13 റ​ൺ​സെ​ടു​ത്ത അ​ഹ്മ​ദ് ഇ​മ്രാ​ൻ വി​ക്കി ഓ​സ്വാ​ളി​ന്റെ പ​ന്തി​ൽ മ​ട​ങ്ങി. തു​ട​ർ​ന്ന് സം​ഗ​മി​ച്ച സ​ഞ്ജു​വും രോ​ഹ​നും 26 പ​ന്തി​ൽ 66 റ​ൺ​സാ​ണ് ചേ​ർ​ത്ത​ത്. പ്ര​ശാ​ന്ത് സോ​ള​ങ്കി​യു​ടെ ഓ​വ​റി​ൽ തു​ട​രെ ര​ണ്ട് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും നേ​ടി​യ സ​ഞ്ജു, ത​ന​യ് സാം​ഘ്വി​ക്കെ​തി​രെ ഹാ​ട്രി​ക് സി​ക്സ​ർ പ​റ​ത്തി.