ശ്രീലങ്കൻ പര്യടനം: ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലി നായകൻ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി തന്നെ നയിക്കും. പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസൺ ടീമിൽ ഇടം നേടിയില്ല. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ.
 | 
ശ്രീലങ്കൻ പര്യടനം: ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലി നായകൻ

 

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ വിരാട് കോഹ്‌ലി തന്നെ നയിക്കും. പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസൺ ടീമിൽ ഇടം നേടിയില്ല. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ.

ടീം അംഗങ്ങൾ: വിരാട് കോഹ്‌ലി (നായകൻ), ശിഖർ ധവാൻ, മുരളി വിജയ്, കെ.എൽ രാഹുൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹർഭജൻ സിങ്, ആർ. അശ്വിൻ, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, അമിത് മിശ്ര, വരുൺ ആരോൺ.