ലോകകപ്പിൽ ഇന്ത്യയ്ക്ക് പുതിയ ജേഴ്‌സി
മുംബൈ: 2015 ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത് പുതിയ ജേഴ്സിയിൽ. മെൽബണിൽ നടന്ന ചടങ്ങിൽ ബി.സി.സി.ഐ ജേഴ്സി പുറത്തിറക്കി. ബി.സി.സി.ഐ തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച തുടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഇതേ ജേഴ്‌സിയണിഞ്ഞാവും മെൻ ഇൻ ബ്ലൂ കളിക്കാനിറങ്ങുന്നത്.
#BleedBlue tech spec. Used 33 plastic bottles #recycle @nikecricket @BCCI. pic.twitter.com/P6N9VASRsH
— Sundar Raman (@ramansundar) January 15, 2015
പൂർണമായും പോളിസ്റ്ററിലാണ് പുതിയ ജേഴ്‌സി നിർമ്മിച്ചിരിക്കുന്നത്. ജേഴ്‌സിയിലെ ലേസർ കട്ട് സുഷിരങ്ങൾ വായുസഞ്ചാരം സുഗമമാക്കി ചൂട് കുറയ്ക്കാനുതകുന്നതാണ്. ലോകകപ്പിൽ ഇന്ത്യയെ കൂടാതെ പാക്കിസ്ഥാനും പുതിയ ജേഴ്‌സിയിലാണ് ഇറങ്ങുക. പുതിയ ജേഴ്‌സി ധരിച്ചുള്ള പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
നൈക് ക്രിക്കറ്റുമായി സഹകരിച്ചാണ് ബി.സി.സി.ഐ പുതിയ ജേഴ്‌സി തയാറാക്കിയിരിക്കുന്നത്.