ബ്ലാസ്റ്റേഴ്‌സ്- ഗോവ മത്സരം സമനിലയിൽ
Jan 3, 2022, 08:05 IST
| 
കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമും 2 ഗോൾ വീതം നേടി. ആദ്യ പകുതിയിൽ ആണ് 4 ഗോളും വീണത്.
ജിക്സൻ സിങ്, അഡ്രിയാൻ ലൂണാ എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ അടിച്ചപ്പോൾ ഓർട്ടീസ്, എടു ബേഡിയ എന്നിവർ ഗോവയ്ക്കായി ഗോൾ മടക്കി.
സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് 9 കളിയിൽ നിന്നും 14 പോയിന്റ് നേടി 3ആം സ്ഥാനത്താണ്. അടുത്ത മത്സരം ഹൈദരാബാദുമായിട്ടാണ്.
മറ്റൊരു കളിയിൽ ചെന്നൈയിൻഎഫ്‌സി ജംഷഡ്പൂർ എഫ്‌സിയെ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈ വിജയിച്ചത്.