മെസ്സിയില്ലാത്ത ആദ്യ കളിയിൽ റൊണാൾഡോയുടെ യുവയെ മുക്കി ബാഴ്‌സ

ലയണൽ മെസ്സി ക്ലബ്ബ് വിട്ട ശേഷം നടന്ന ആദ്യ മത്സരത്തിൽ ക്രിസ്റ്റാനോ റൊണാൾഡോ ഉൾപ്പടെ കളിച്ച യുവന്റസിനെ ബാഴ്സിലോണ പരാജയപ്പെടുത്തി
 | 
മെസ്സിയില്ലാത്ത ആദ്യ കളിയിൽ റൊണാൾഡോയുടെ യുവയെ മുക്കി ബാഴ്‌സ

ലയണൽ മെസ്സി ക്ലബ്ബ് വിട്ട ശേഷം നടന്ന ആദ്യ മത്സരത്തിൽ ക്രിസ്റ്റാനോ റൊണാൾഡോ ഉൾപ്പടെ കളിച്ച യുവന്റസിനെ ബാഴ്സിലോണ പരാജയപ്പെടുത്തി. കളി സൗഹൃദ മത്സരമായിരുന്നെങ്കിലും എതിരില്ലാത്ത മൂന്ന് ഗോൾ ജയം ബാഴ്സക്ക് വലിയ ഉണർവ് ആണ് നൽകുന്നത്. മെംഫിസ് ഡിപ്പെ ഒരു ഗോളും ഒരു അസിസ്റ്റും ആയി തിളങ്ങി. കാർലോസ് ബ്രെയത്ത്വെയറ്റ്‌, റിക്കി പ്യുച് എന്നിവർ ആണ് മറ്റു ഗോളുകൾ നേടിയത്.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ യൂസഫ് ഡെമിർ നൽകി പാസ്സിൽ നിന്ന് മെംഫിസ് ഡിപ്പെ ഗോൾ നേടി. രണ്ടാം പകുതിയിൽ ആണ് അടുത്ത ഗോൾ വന്നത്. 57 മിനിറ്റിൽ ബ്രെയത്ത്വെയറ്റ്‌ വല കുലുക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ആണ് മൂന്നാം ഗോൾ. ഇത്തവണ നിക്കോളാസ് ഗോൻസാലസിന്റെ അസിസ്റ്റിൽ നിന്നാണ് റിക്കി പ്യുച് ഗോൾ നേടിയത്.

ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാൻ ഇറങ്ങിയെങ്കിലും ബാഴ്സക്ക് വെല്ലുവിളി ഉണ്ടായിക്കാൻ കഴിഞ്ഞില്ല. ഈ കളിയിലെ വിജയം ബാഴ്സ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗ്രിസ്മാൻ കളത്തിൽ ഇറങ്ങിയെങ്കിലും മെസ്സിയുടെ 10 നമ്പർ കിട്ടിയ അഗ്യുറോ ഇറങ്ങിയില്ല.