ക്രിസ്റ്റ്യാനോ റെണോൾഡോ പോസ്റ്റിന് ഇൻസ്റ്റഗ്രാം റെക്കോർഡ്; മെസ്സിയേക്കാൾ ലൈക്ക് കിട്ടിയതിൽ ഫാൻസിന് ആവേശം
Updated: Aug 30, 2021, 18:59 IST
|
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിന് ലോക റെക്കോർഡ്. ഒരു സ്പോർഡ്സ് ടീമിന്റെ ഏറ്റവും ലൈക്ക് കിട്ടിയ ഇൻസ്റ്റാ പോസ്റ്റായി ഇതു മാറി. ഒരു കോടിയിലേറെ ലൈക്കാണ് ഈ പോസ്റ്റിന് കിട്ടിയത്.
ഇതുവരെയുള്ള കണക്ക് നോക്കിയാൽ 12,907,022 ലൈക്ക്. മെസ്സി പിഎസ്ജിയിലേക്ക് പോയ വീഡിയോ പോസ്റ്റിന് കിട്ടിയത് 7,819,089 ലൈക്കാണ്.
എന്നാൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ സ്പോർഡ് ഫോട്ടോ മെസ്സിയുടെ തന്നെയാണ്. കോപ്പ അമേരിക്ക നേടിയ മെസ്സിയുടെ ഫോട്ടോ ഇൻസ്റ്റയിൽ തരംഗമായിരുന്നു. ഈ ഫോട്ടോക്ക് 21,935,273 ലൈക്കുകളാണ് കിട്ടിയത്. ജൂലായ് പതിനൊന്നിനാണ് മെസ്സി ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.
എന്നാൽ അതിനു മുൻപ് റൊണാൾഡോക്കായിരുന്നു ഈ റോക്കോർഡ്. അർജന്റീന ഇതിഹാസം മറഡോണക്കുള്ള റൊണാൾഡോയുടെ സ്മരണാജ്ഞലി പോസ്റ്റിന് അന്ന് 19,878,717 ലൈക്കുകളാണ് കിട്ടിയത്.
മെസിയുടെ മറോഡോണ പോസ്റ്റിന് 16,408,440 ലൈക്കും കിട്ടിയിരുന്നു.