ഐസിസി ലോകകപ്പ് അംബാസഡറായി വീണ്ടും സച്ചിൻ

2015ലെ ഐസിസി ലോകകപ്പ് അംബാസഡറായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് സച്ചിൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2011-ലെ ഐസിസി ലോകകപ്പിലാണ് ഇതിന് മുൻപ് സച്ചിൻ അംബാസഡറായത്.
 | 

ഐസിസി ലോകകപ്പ് അംബാസഡറായി വീണ്ടും സച്ചിൻ

ദുബായ്: 2015ലെ ഐസിസി ലോകകപ്പ് അംബാസഡറായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് സച്ചിൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2011-ലെ ഐസിസി ലോകകപ്പിലാണ് ഇതിന് മുൻപ് സച്ചിൻ അംബാസഡറായത്.

തുടർച്ചയായ രണ്ടാം വർഷവും അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ പ്രതികരിച്ചു. കഴിഞ്ഞ ആറു ലോകകപ്പ് മത്സരങ്ങളിലും കളിച്ച തനിക്ക് 2015-ലെ വേൾഡ് കപ്പ് വ്യത്യസ്ത അനുഭവമായിരിക്കും. 1987-ൽ ബോൾ ബോയി ആയി തുടക്കം കുറിച്ച അതേ മാനസികാവസ്ഥയാണ് തനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. അന്ന് ഓരോ പന്തുകളും താൻ ആസ്വദിക്കുകയായിരുന്നുവെന്നും സച്ചിൻ ഓർത്തെടുത്തു.

ലോകകപ്പ് ഉയർത്തുക എന്നത് എല്ലാ അന്താരാഷ്ട്ര കളിക്കാരുടേയും ആഗ്രഹമാണ്. 22 വർഷത്തെ കാത്തിരിപ്പിനും പരിശ്രമത്തിനും ശേഷമാണ് തനിക്ക് ആ ഭാഗ്യം കൈവന്നതെന്നും സച്ചിൻ പറഞ്ഞു.

ക്രിക്കറ്റ് താരങ്ങൾക്ക് മാത്രമല്ല എല്ലാ കായികതാരങ്ങൾക്കും സച്ചിൻ പ്രചോദനമാണെന്ന് ഐസിസി വക്താക്കൾ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പരിശ്രമവും സഹനശേഷിയും വ്യക്തത്വവും എല്ലാവരും മാതൃകയാക്കണമെന്നും ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാർഡ്‌സൺ പറഞ്ഞു.

ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമായാണ് പതിനൊന്നാം ലോകകപ്പ് മത്സരം നടക്കുന്നത്.