നമീബിയയെ 9 വിക്കറ്റിന് തകർത്തു. ടി20 നായകസ്ഥാനത്ത് നിന്നും കോഹ്‌ലി ഒഴിഞ്ഞു
പരിശീലകനായി ശാസ്ത്രിയുടെ അവസാന മത്സരം. ഇനി രാഹുൽ ദ്രാവിഡ് കോച്ചാവും
Nov 9, 2021, 09:09 IST
| 
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് ആണ് തിരഞ്ഞെടുത്തത്. നല്ല തുടക്കം നമീബിയക്ക് കിട്ടി എങ്കിലും അത് മുതലാക്കാൻ ആയില്ല. സ്കോർ 33ൽ നിൽക്കെ ആദ്യ വിക്കറ്റ് വീണു. പിന്നീട് കൃത്യമായി വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ജഡേജ, അശ്വിൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ബുംമ്ര 2 വിക്കറ്റും നേടി.
നമീബിയൻ നിരയിൽ 26 റൺസ് എടുത്ത വീസെ ആണ് ടോപ്പ് സ്‌കോറർ.
ഈ മത്സരത്തോടെ രവിശാസ്ത്രിയുടെ പരിശീലക കാലാവധി അവസാനിച്ചു. ഇനി രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിനെ നയിക്കും. ടി20 നായകൻ ആയിട്ടുള്ള കോഹ്‌ലിയുടെയും അവസാന മത്സരം ആയിരുന്നു ഇത്.