ലീഡ്സ് ഇന്ത്യക്ക് ബാലികേറാ മല. റൂട്ടിന്റെ സെഞ്ച്വറിയിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

 | 
Joe root

ഗംഭീര സെഞ്ച്വറിയുമായി തന്റെ തകർപ്പൻ ഫോം തുടർന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്  ഹെഡിംഗ്ലിയിലെ രണ്ടാം ദിനവും ഇന്ത്യക്ക് കയപ്പേറിയതാക്കി. റൂട്ടിന്റെ  121റൺസ് പ്രകടനം  ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് 423 എന്ന ഭദ്രമായ നിലയിൽ എത്തിച്ചു. ഇന്ത്യയെക്കാൾ 345 റൺസിന്റെ ലീഡ്. ആദ്യ ദിനം ഇന്ത്യ 78 റൺസിന് പുറത്തായിരുന്നു. 

 ഡേവിഡ് മലാനൊപ്പം റൂട്ട് മൂന്നാം വിക്കറ്റിൽ 139 റൺസ് ആണ് കൂട്ടിച്ചേർത്തത്. ഇത് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കി. നേരത്തെ വിക്കറ്റ് നഷ്ടപ്പെട്ട 120 എന്ന നിലയിൽ കളി തുടങ്ങിയ ആതിഥേയർക്ക് ആദ്യം നഷ്ടമായത് 61 റൺസ് എടുത്ത റോറി ബാൺസിന്റെ വിക്കറ്റ് ആയിരുന്നു. പിന്നീട് ഓപ്പണർ ഹസീബ്  68 റൺസ് എടുത്തു പുറത്തായി. മൂന്നാം വിക്കറ്റിൽ കളി റൂട്ടിന്റെ പ്രകടനത്തോടെ ഇംഗ്ലണ്ട് കയ്യിലാക്കി. മലാൻ 70 റൺസ് നേടി. 
ഇന്ത്യക്ക് വേണ്ടി  ഷമി 3 വിക്കറ്റ് വീഴ്ത്തി. സിറാജ്, ജഡേജ എന്നിവർക്ക് 2 വിക്കറ്റ് വീതം ലഭിച്ചു. അവസാന സെഷനിൽ ആണ് ഇന്ത്യ അഞ്ചു വിക്കറ്റ് വീഴ്ത്തി. 

 
 ആദ്യ ടെസ്റ്റ് സമനിലയിൽ ആയപ്പോൾ ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യ ജയിച്ചു.