ടാറ്റൂ വിരോധികളായ പത്ത് പ്രധാന ഫുട്ബോള്‍ കളിക്കാർ ആരൊക്കെ?

 | 
Ronaldo and Pogba

‌മറ്റ് രം​ഗങ്ങളെ അപേക്ഷിച്ച് കായിക രം​ഗത്തുള്ളവർ ധാരാളമായി ടാറ്റു ഉപയോ​ഗിക്കുന്നവരാണ്. മെസിയേയും നെയ്മറിനേയും പോലെ നൂറുകണക്കിന് ഫുട്ബോളർമാർ അവരുടെ ശരീരത്തിൽ വൈവിദ്യമാർന്ന ടാറ്റു പതിപ്പിക്കാറുണ്ട്. എന്നാൽ ടാറ്റു ഇല്ലാതെ വ്യത്യസ്തരായി നിൽക്കുന്ന പ്രധാന ഫുട്ബോൾ താരങ്ങൾ ആരാണ് എന്ന് നമുക്കൊന്ന് നോക്കാം. 

1- ക്രിസ്റ്റ്യാനോ റെണാൾഡോ

അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്ക്കാരം നേടിയിട്ടുള്ള പോർച്ചു​ഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ശരീരം ഇതുവരെ ടാറ്റുവിനായി വിട്ടുകൊടുത്തിട്ടില്ല.

Ronaldo

അതിനുള്ള കൃത്യമായ കാരണവും യുവന്റിസിന്റെ ഈ മുന്നേറ്റതാരത്തിന് ഉണ്ട്. കൃത്യമായ ഇടവേളകളിൽ താൻ രക്തദാനം നടത്താറുണ്ടെന്നും അതിനാൽ ടാറ്റു പതിപ്പിക്കാൻ താൽപര്യമില്ല എന്നുമാണ് റൊണാൾഡോ ഒരു അഭിമുഖത്തിൽ പണ്ട് പറഞ്ഞത്. രക്തദാനം വളരെ ലളിതമായ ഒന്നാണ്. മറ്റൊരാളെ സന്തോഷിപ്പിക്കാൻ കഴിയുമെന്നതിനാൽ ഞാൻ അതിൽ സന്തുഷ്ടനാണെന്നും റൊണാൾഡോ പറയുന്നു.

2- മുഹമ്മദ് സല

ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരമായ മുഹമ്മദ് സല വിശ്വാസിയായ കളിക്കാരനാണ്. ഇസ്ലാം മത വിശ്വാസപ്രകാരം ഹറാമായതിനാൽ സല ടാറ്റു ചെയ്തിട്ടില്ല.

salah

"ഞാൻ ടാറ്റുചെയ്യില്ല, ഹെയർ സ്റ്റൈൽ മാറ്റില്ല, എനിക്ക് നൃത്തം ചെയ്യാനറിയില്ല, ആകെ അറിയുന്നത് ഫുട്ബോൾ കളിക്കാനാണ്. അത്  ഞാൻ ആസ്വദിച്ചു കളിക്കുന്നു". ഒരിക്കൽ സല പറഞ്ഞു.

3-  സാദിയോ മാനേ

ലിവർപൂളിലെ സഹകളിക്കാരൻ മുഹമ്മദ് സലയെപ്പോലെ മതപരമായി കാരണങ്ങളാൽ ആണ് സെന​ഗൽ താരം സാദിയോ മാനേയും ടാറ്റു പതിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്. എന്നാൽ അതിനുമപ്പുറം ഒരു തരം ആർഭാടങ്ങളിലും താൽപര്യമില്ലാത്ത വ്യക്തിയാണ് മാനേ.

sadio mane

സ്വന്തം രാജ്യമായ സെന​ഗലിൽ സ്ക്കൂളുകൾ നിർമ്മിച്ചും പാവപ്പെട്ടവരെ സഹായിച്ചുമാണ് മാനേ തന്റെ സാമൂഹ്യപ്രതിബന്ധത കാണിക്കുന്നത്. ഒരിക്കൽ ഡിസ്പ്ലെ പൊട്ടിയ ഐ ഫോണുമായി പോകുന്ന മാനേയുടെ ചിത്രം ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു.

4- എൻ​ഗോളോ കാന്റേ

ഫ്രഞ്ചു താരമായ എൻ​ഗോളോ കാന്റേ ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർ ആണ്. അതോടൊപ്പം തന്നെ തീർത്തും സാധാരണ ജീവിതം നയിക്കുന്ന കാന്റേ ഒരു വിധ ആർഭാടങ്ങളിലും വിശ്വസിക്കുന്നില്ല.

N'kolo kante

മാലിയിൽ നിന്നും പാരിസിലേക്ക് കുടിയറേയ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച കാന്റേ മതപരമായ ജീവതമാണ് നയിക്കുന്നത്. അതിനാൽ തന്നെ ടാറ്റു കാന്റേക്കും ഹറാമാണ്. 

5- പോൾ പോ​ഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ഫ്രഞ്ച് മിഡ്ഫീൽഡർക്ക് ആർഭാടങ്ങളിൽ ഭ്രമമൊക്കെ ഉണ്ട്. വലിയ ആഡംബര കാറുകളുടെ ശേഖരം തന്നെ പോ​​ഗ്ബക്കുണ്ട്.

pogba

എന്നാൽ ശരീരത്തിൽ ടാറ്റു ചെയ്യുന്നതിൽ നിന്നും വിശ്വാസം പോ​ഗ്ബയെ വിലക്കുന്നു.

6- കിലിയൻ എംബാപ്പേ

ഫ്രാൻസിന്റെ ​ഗോളടിയന്ത്രമായ ഈ പിഎസ്ജി മുന്നേറ്റക്കാരൻ സഹ കളിക്കാരായ മെസിയേയും നെയ്മറിനേയും പോലെ അല്ല. ഇതുവരെയും ശരീരം ടാറ്റു പതിക്കാനായി വിട്ടു നൽകിയിട്ടില്ല.

embappe

എന്നാൽ എംബാപ്പേ തീരേ ചെറുപ്പമാണെന്നും കുറച്ചു കൂടി കഴിഞ്ഞു വിലയിരുത്താമെന്നുമാണ് ആരാധകരുടെ പക്ഷം. 

7- ആന്ദ്രേ ഇനിയസ്റ്റ‌

ബാഴ്സയുടെ എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായ സ്പെയിനിന്റെ ആന്ദ്രേ ഇനിയെസ്റ്റ ടാറ്റു പതിക്കാത്ത അപൂർവം കളിക്കാരിൽ ഒരാളാണ്.

andres iniesta

ഒരിക്കൽ മുൻ ബാഴ്സിലോണ കോച്ച് പെപ് ​ഗാഡിയോള പറഞ്ഞിട്ടുണ്ട്. "ഇനിയെസ്റ്റ തലമുടി ഡൈ ചെയ്യില്ല, കമ്മൽ ധരിക്കില്ല, ടാറ്റു പതിപ്പിക്കില്ല, ഒരു പക്ഷെ സ്റ്റൈലുകളുടെ പിന്നാലെ പോകാത്തത് അദേഹത്തെ മാധ്യമങ്ങളുടെ പ്രിയപ്പെട്ടവൻ അല്ലാതാക്കിയിട്ടുണ്ടാവും. പക്ഷെ ഫുട്ബോളിൽ ഇനിയെസ്റ്റ മികച്ചവനാണ്". 

8- ​ഗരത്ത് ബെയ്ൽ

വെയിൽസുകാരനായ ​ഗരത്ത് ബെയിൽ ടാറ്റു പതിപ്പിക്കാത്തിന് ഒരു കാരണമുണ്ട്. തന്റെ അച്ഛന് ടാറ്റു പതിപ്പിക്കുന്നത് ഇഷ്ടമല്ല, അതിനാൽ താൻ അത് വേണ്ടെന്നു വച്ചതാണെന്ന് ബെയിൽ പറഞ്ഞിട്ടുണ്ട്.  

gareth bale

ഒരിക്കൽ അച്ഛനെ പറ്റിക്കാനായി മാ​ഗനറ്റിക്ക് കമ്മലുകൾ ധരിച്ച് ബെയ്ൽ വീട്ടിലെത്തി. എന്നാൽ തന്റെ പുതിയ ലുക്ക് കണ്ട് പിതാവ് അസ്വസ്ഥനായെന്ന് ബെയിൽ പറഞ്ഞു. 

9- റോബർട്ട് ലവന്റോവ്സ്ക്കി

പോളണ്ടുകാരനായ ലവന്റോവ്സ്ക്കി ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമാണ്.  

robert lewandowski

ബുണ്ടേസ് ലീ​ഗിൽ ​ഗോളടിച്ചു കൂട്ടുന്ന ലവന്റേവ്സ്ക്കി പക്ഷെ ടാറ്റു പതിപ്പിക്കാൻ തയ്യാറായില്ല.

10- ഡേവിഡ് ലൂയിസ്

ബ്രസീൽ  താരമായ ഡേവിഡ് ലൂയിസ് ആഴസണലിന്റെ താരമാണ്. അദേഹവും ടാറ്റു പതിപ്പിച്ചില്ല.

david luiz

കടുത്ത കാത്തലിക്ക് വിശ്വാസിയായ ഡേവിഡ് ലൂയിസും മതപരമായ കാരണങ്ങളാലാണ് ടാറ്റു പതിക്കാത്തത് എന്നാണ് അറിയുന്നത്.

ടാറ്റു സ്വന്തം ശരീരത്തില്‍ പതിക്കാത്ത വേറെയും മികച്ച കളിക്കാർ ഫുട്ബോള്‍  ലോകത്ത് ഉണ്ട്. പ്രമുഖരായ പത്ത് പേരെപ്പറ്റി മാത്രമാണ് ഇവിടെ പറഞ്ഞത്.