ചെൽസിയെ സമനിലയിൽ പിടിച്ച് യുണൈറ്റഡ്; സിറ്റിക്കും ലെസ്റ്ററിനും ജയം

 | 
City
 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. പട്ടികയിൽ മുന്നിലുള്ള ചെൽസിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ തളച്ചപ്പോൾ ലെസ്റ്റർ, ആഴ്‌സണൽ, ലിവർപൂൾ എന്നിവർ വിജയിച്ചു. 

കനത്ത മഞ്ഞു വീഴ്ചക്കിടയിൽ ആയിരുന്നു സിറ്റിയും പോയിന്റ് പട്ടികയിൽ തൊട്ടു താഴെയുള്ള വെസ്റ്റ്ഹാം യുണൈറ്റഡും തമ്മിലുള്ള മത്സരം. എത്തിഹാദ് മൈതാനം ആദ്യ പകുതിയിൽ മഞ്ഞിൽ കുളിച്ചിട്ടായിരുന്നു. നായകൻ ഇൽകെ ഗുണ്ടോഗൻ സിറ്റിക് 33ആം മിനിറ്റിൽ ലീഡ് നേടിക്കൊടുത്തു. റിയാദ് മെഹ്റസിന്റെ ഷോട്ട് തട്ടിതിരിഞ്ഞു ഗുണ്ടോഗന്റെ കാലിലെത്തുകയായിരുന്നു. 

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഫെർണാണ്ടിഞ്ഞോ സിറ്റിക്ക് വേണ്ടി രണ്ടാം ഗോൾ നേടി. 90ആം മിനിറ്റിൽ ആയിരുന്നു ഗോൾ. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മാന്വൽ ലിൻസിനി വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോൾ നേടി. ഇതോടെ ഗോൾകീപ്പർ എൻഡേഴ്‌സന് നഷ്ടമായത് 100ആം ക്ളീൻഷീറ്റ് ആണ്. 

ഒരു ഗോൾ നേടി മുന്നിട്ടു നിന്ന ശേഷം പെനാൽറ്റിയിലൂടെ സമനില വഴങ്ങിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിന്നും മടങ്ങിയത്. ജാഡൻ സാഞ്ചോ നേടിയ ഗോൾ ചെൽസി താരം ജോർജിഞ്ഞോയുടെ പിഴവിൽ നിന്നും ആയിരുന്നു. എന്നാൽ ഇതിന് പകരമായി പെനാൽറ്റി കിക്ക് ഗോളാക്കി അദ്ദേഹം പ്രാശ്ചിത്തം ചെയ്തു. സമനിലയോടെ ചെൽസിയും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറഞ്ഞു. 13 കളികൾ കഴിഞ്ഞപ്പോൾ  ചെൽസിക്ക് 30ഉം സിറ്റിക്ക് 29ഉം പോയിന്റ് ഉണ്ട്. മൂന്നാം സ്ഥാനത്ത് 28 പോയിന്റ് നേടിയ ലിവർപൂൾ ആണ്. 

ശനിയാഴ്ച നടന്ന കളിയിൽ ലിവർപൂൾ എതിരില്ലാത്ത 4 ഗോളിന് സൗത്താംപ്റ്റണെ തോൽപ്പിച്ചു.  ന്യൂകാസിലിനെ തോൽപ്പിച്ച് ആഴ്‌സണൽ 5ആം സ്ഥാനത്ത് എത്തി. 

വാറ്റ്ഫോഡിനെ 2 നെതിരേ 4 ഗോളുകൾക്ക് തോൽപ്പിച്ച് ലെസ്റ്റർ , എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രെന്റ്ഫോഡ് എന്നിവർ മുന്നേറിയപ്പോൾ ബേർണലി- ടോട്ടനം മത്സരം കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് മാറ്റിവച്ചു.