ഉത്തപ്പ മിന്നി, ഗെയ്ക്ക്വാദ് നയിച്ചു; ചെന്നൈ ഫൈനലിൽ

ഡൽഹിയെ തകർത്തത് 4 വിക്കറ്റിന്; ഫിനിഷർ റോളിൽ തിളങ്ങി ധോണി
 | 
Ipl
 

ഐപിഎൽ ക്വാളിഫയറിൽ ഡൽഹി ഉയർത്തിയ 173 എന്ന വിജയലക്ഷ്യം ചെന്നൈ സുപ്പർ കിങ്സിന് നിസ്സാരമായിരുന്നു. ഫാഫ് ഡ്യൂപ്ലെസിയെ ആദ്യ ഓവറിൽ വീഴ്ത്തി കൃത്യം പദ്ധതി നടപ്പാക്കിയ ഡൽഹി പക്ഷെ റോബിൻ ഉത്തപ്പയെക്കുറിച്ച് വേണ്ട പഠനം നടത്തിയില്ല. ഫലമോ ഉത്തപ്പ കൊടുങ്കാറ്റായപ്പോൾ ഡൽഹി താഴെ വീണു. 44 പന്തിൽ 63 റൺസ് നേടിയ റോബിൻ ഉത്തപ്പയും 50 പന്തിൽ 70 റൺസ് നേടിയ ഗെയ്ക്ക്വാദും ചെന്നൈയെ വിജയത്തിന്റെ വക്കിൽ എത്തിച്ചു. 6 പന്തിൽ നിന്ന് 18 റൺസ് അടിച്ചു നായകൻ ധോണി ടീമിനെ ഫൈനലിലും എത്തിച്ചു. ഡൽഹിക്ക് വേണ്ടി ടോം കറൻ 3 വിക്കറ്റ് വീഴ്ത്തി.

നേരത്തെ പ്രിഥ്വി ഷോയുടെ (35 പന്തിൽ 60) നായകൻ പന്തിന്റെയും  (35 പന്തിൽ 51) മികവിൽ ആണ് 5 വിക്കറ്റിന് 152 റൺസ് എന്ന സ്കോറിൽ ഡൽഹി എത്തിയത്. ഹെത്‌മേയർ 37 റൺസ് നേടി. 

ഇനി ബാംഗ്ലൂർ കൊൽക്കത്ത മത്സര വിജയികളെ ഡൽഹി നേരിടും.