അനുഷ്‌കയുമായുള്ള ബന്ധത്തിൽ കോഹ്‌ലി; ഞങ്ങൾ ഒന്നും ഒളിച്ചു വച്ചിട്ടില്ല; സ്വകാര്യത മാനിക്കണം

ബോളിവുഡ് നടി അനുഷ്ക ശർമ്മയുമായുള്ള ബന്ധത്തിൽ തുറന്നുപറച്ചിലുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഞങ്ങൾ ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും എന്നാൽ ഇത് തന്നെ ചോദിച്ചു കൊണ്ടിരുന്നാൽ അത് ചർച്ചയും വിവാദമാകുമെന്നും താരം പറഞ്ഞു.
 | 
അനുഷ്‌കയുമായുള്ള ബന്ധത്തിൽ കോഹ്‌ലി; ഞങ്ങൾ ഒന്നും ഒളിച്ചു വച്ചിട്ടില്ല; സ്വകാര്യത മാനിക്കണം


മുംബൈ:
ബോളിവുഡ് നടി അനുഷ്‌ക ശർമ്മയുമായുള്ള ബന്ധത്തിൽ തുറന്നുപറച്ചിലുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. ഞങ്ങൾ ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും എന്നാൽ ഇത് തന്നെ ചോദിച്ചു കൊണ്ടിരുന്നാൽ അത് ചർച്ചയും വിവാദമാകുമെന്നും താരം പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുന്നവർ കുറച്ച് കോമൺസെൻസ് കാണിക്കണം. സ്വകാര്യത മാനിക്കണമെന്നും ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നാൽ ആർക്കും ഇഷ്ടമാകില്ലെന്നും കോലി പറഞ്ഞു.

ഞങ്ങളെ പലപ്പോഴും ഒന്നിച്ചു കാണാറുണ്ടല്ലോയെന്നും എന്നിട്ടും സംശയം പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്നും താരം ചോദിച്ചു. തങ്ങളുടെ ബന്ധത്തെ കുറിച്ച് നിരന്തരമായി ചോദ്യങ്ങൾ ഉയർന്നത് കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും കോലി വ്യക്തമാക്കി.