സംഗക്കാരയുടെ ക്രിക്കറ്റിലെ നേട്ടങ്ങൾ വാക്കുകൾക്കതീതം: വിരാട് കോഹ്ലി

കൊളംബോ: ശ്രീലങ്കൻ ബാറ്റ്സ്മാൻ കുമാർ സംഗക്കാരയുടെ ക്രിക്കറ്റിലെ നേട്ടങ്ങൾ വാക്കുകൾക്കതീതമാണെന്ന് ഇന്ത്യൻ ക്യാപ്റ്റർ വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സംഗക്കാരയെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് കോഹ്ലി ഇങ്ങനെ കുറിച്ചത്. സംഗക്കാരയെ വ്യക്തിപരമായി അറിമാമെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും കോഹ്ലി പറയുന്നു. സംഗക്കാരയുടെ നേട്ടങ്ങൾ നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ടെന്നും അവർക്ക് വഴികാട്ടിയാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും വിരാട് പറഞ്ഞു.
കൊളംബോയിൽ ഇന്നവസാനിച്ച ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സംഗക്കാരയുടെ വിടവാങ്ങൽ മത്സരമായിരുന്നു. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീമംഗങ്ങൾ ഒപ്പുവെച്ച ഒരു ജേഴ്സിയും കോഹ്ലി സംഗക്കാരയ്ക്ക് സമ്മാനമായി നൽകി.
Here's a pic of #TeamIndia skipper @imVkohli's message to @KumarSanga2 #ThankYouSanga pic.twitter.com/iMKOHKd99P
— BCCI (@BCCI) August 24, 2015