വിരാട് കോഹ്‌ലി 90 കോടി രൂപ ജിമ്മിന് വേണ്ടി നിക്ഷേപിച്ചു

ക്രിക്കറ്റ് താരങ്ങളുടെ ബിസിനസുകളെക്കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുണ്ട്. ബിസിനസുകളുടെ കാര്യത്തിൽ ഇപ്പോൾ വാർത്തയിൽ ഇടം നേടിയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. ജിം ആന്റ് ഫിറ്റ്നെസ് സെന്ററുകൾക്കായി കോഹ്ലി 90 കോടി രൂപയാണ് മുതൽമുടക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബിസിനസ് സംരഭമായ ചിപ്സെല്ലുമായി ചേർന്നാണ് കോഹ്ലി ഫിറ്റ്നെസ് ബിസിനസ് ആരംഭിക്കുന്നത്. 190 കോടി രൂപയുടേതാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്
 | 

വിരാട് കോഹ്‌ലി 90 കോടി രൂപ ജിമ്മിന് വേണ്ടി നിക്ഷേപിച്ചു
മുബൈ: ക്രിക്കറ്റ് താരങ്ങളുടെ ബിസിനസുകളെക്കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുണ്ട്. ബിസിനസുകളുടെ കാര്യത്തിൽ ഇപ്പോൾ വാർത്തയിൽ ഇടം നേടിയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. ജിം ആന്റ് ഫിറ്റ്‌നെസ് സെന്ററുകൾക്കായി കോഹ്ലി 90 കോടി രൂപയാണ് മുതൽമുടക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബിസിനസ് സംരഭമായ ചിപ്‌സെല്ലുമായി ചേർന്നാണ് കോഹ്‌ലി ഫിറ്റ്‌നെസ് ബിസിനസ് ആരംഭിക്കുന്നത്. 190 കോടി രൂപയുടേതാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്.

ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് ജിം ബിസിനസിൽ കോഹ്‌ലിയുടെ മുൻഗാമി. സ്‌പോർട്‌സ് ഫിറ്റ് എന്ന പേരിൽ ധോണിക്ക് ജിം ശൃഖല തന്നെയുണ്ട്. കോഹ്‌ലി എഫ്‌സി ഗോവയ്ക്ക് വേണ്ടി നേരത്തെ പണം നിക്ഷേപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.