വിരാട് കോഹ്‍ലി ട്വന്റി20 നായകസ്ഥാനം ഒഴിഞ്ഞു. ലോകകപ്പിനു ശേഷം ചുമതല കൈമാറുമെന്ന് ട്വീറ്റ്
ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ട്വന്റി20 നായകസ്ഥാനം ഒഴിയുന്നു. യുഎഇയിലും ഒമാനിലുമായി നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷമാണ് നായകസ്ഥാനം ഒഴിയുന്നത്. കോഹ്‍ലി തന്നെയാണ് തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. മൂന്ന് ഫോർമാറ്റിലുമുള്ള ജോലിഭാരം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും കോഹ്‍ലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ്ഷാ, കോച്ച് രവിശാസ്ത്രി, രോഹിത് ശർമ്മ, സെലക്ടർമാർ തുടങ്ങിയവരുമായി ഈ തിരുമാനത്തെപ്പറ്റി ചർച്ചചെയ്തുവെന്നും കോഹ്‍ലി അറിയിച്ചു.
അടുത്തമാസമാണ് ലോകകപ്പ് ട്വന്റി20 നടക്കുക. ബാറ്റിംഗ് ഫോമുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുകളായി വിരാട് കോഹ്ലി ആശങ്കയിലായിരുന്നു എന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഫോം വീണ്ടെടുക്കുക എന്നത് അദേഹത്തിനെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021