കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്

മാധ്യമപ്രവർത്തകനെ അസഭ്യം പറഞ്ഞ സംഭവത്തിൽ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. ഇത്തരം നടപടികൾ ഭാവിയിൽ ആവർത്തിക്കരുതെന്നും ബിസിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കളിക്കാരുടെ പെരുമാറ്റം മാന്യതയുള്ളതാണെന്ന് ടീം മാനേജ്മെന്റ് ഉറപ്പ് വരുത്തണം. ക്രിക്കറ്റ് ജനകീയമാക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകമാണെന്നും ബിസിസിഐ വ്യക്തമാക്കി.
 | 

കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്
മുംബൈ: 
ലോകകപ്പിനിടെ ഓസ്‌ട്രേലിയയിൽ വച്ച് മാധ്യമപ്രവർത്തകനെ അസഭ്യം പറഞ്ഞ സംഭവത്തിൽ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. ഇത്തരം നടപടികൾ ഭാവിയിൽ ആവർത്തിക്കരുതെന്നും ബിസിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കളിക്കാരുടെ പെരുമാറ്റം മാന്യതയുള്ളതാണെന്ന് ടീം മാനേജ്‌മെന്റ് ഉറപ്പ് വരുത്തണം. ക്രിക്കറ്റ് ജനകീയമാക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകമാണെന്നും ബിസിസിഐ വ്യക്തമാക്കി. ടീം അധികൃതരിൽ നിന്ന് വിശദീകരണം തേടിയശേഷമാണ് കോഹ്‌ലിയെ താക്കീത് ചെയ്തതെന്ന് ബി.സി.സി.ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഹ്‌ലി ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകൻ ജസ്വന്തിനെതിരെ അസഭ്യം പറഞ്ഞത്. തനിക്കും കാമുകി അനുഷ്‌ക ശർമയ്ക്കുമെതിരെ അപവാദമെഴുതിയെന്ന് പറഞ്ഞായിരുന്നു ചീത്തവിളി. എന്നാൽ, ആളു മാറിയായിരുന്നു കോഹ്‌ലിയുടെ അസഭ്യവർഷം. തന്നെ ചീത്ത വിളിച്ച കോഹ്‌ലിക്കെതിരെ ജസ്വന്ത് ബി.സി.സി.ഐയ്ക്കും ഐ.സി.സിയ്ക്കും പരാതി നൽകിയിരുന്നു.