2015 ലോകകപ്പ് ക്രിക്കറ്റ്: സാധ്യതാ ടീമിൽ സഞ്ജു

2015 ലെ ലോകകപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യയുടെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസൺ ടീമിൽ ഇടം നേടി. മുതിർന്ന താരങ്ങളെ ഒഴിവാക്കിയാണ് 30 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. യുവരാജ് സിങ്, സേവാഗ്, ഗംഭീർ, സഹീർഖാൻ, ഹർഭജൻ സിങ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
 | 

2015 ലോകകപ്പ് ക്രിക്കറ്റ്: സാധ്യതാ ടീമിൽ സഞ്ജു
മുംബൈ: 
2015 ലെ ലോകകപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യയുടെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസൺ ടീമിൽ ഇടം നേടി. മുതിർന്ന താരങ്ങളെ ഒഴിവാക്കിയാണ് 30 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. യുവരാജ് സിങ്, സേവാഗ്, ഗംഭീർ, സഹീർഖാൻ, ഹർഭജൻ സിങ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ന്യൂസിലന്റിലും ഓസ്‌ട്രേലിയയിലുമാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്.

സാധ്യത ടീം: എം.എസ് ധോണി, ശിഖർ ധവാൻ, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, റോബിൻ ഉത്തപ്പ, വിരാട് കോലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, കേദാർ യാദവ്, മനോജ് തിവാരി, മനീഷ് പാണ്ഡെ, വൃദ്ധിമാൻ സാഹ, സഞ്ജു വി സാംസൺ, ആർ.അശ്വിൻ, പർവേസ് റസൂൽ, കരൺ ശർമ്മ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഇഷാന്ത് ശർമ്മ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, വരുൺ ആരോൺ, ധവാൽ കുൽക്കർണി, സ്റ്റുവർട്ട് ബിന്നി, മോഹിത് ശർമ്മ, അശോക് ദിൻഡ, കുൽദീപ് യാദവ്, മുരളി വിജയ്.