വസീം അക്രം സഞ്ചരിച്ച കാറിന് നേരെ വെടിവെയ്പ്

പാകിസ്താൻ മുൻ ക്രിക്കറ്റ് താരം വസീം അക്രത്തിന് നേരെ വെടിവെയ്പ്. കറാച്ചി നാഷണൽ സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. അക്രം സഞ്ചരിച്ചിരുന്ന കാറിന് നേരെ ബൈക്കിലെത്തിയ രണ്ടു പേർ വെടിവെയ്ക്കുകയായിരുന്നു. ആരാണ് വെടിവെച്ചത് എന്നത് സംബന്ധിച്ച് വിവരമില്ല.
 | 

വസീം അക്രം സഞ്ചരിച്ച കാറിന് നേരെ വെടിവെയ്പ്

കറാച്ചി: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം വസീം അക്രത്തിന് നേരെ വെടിവെയ്പ്. കറാച്ചി നാഷണൽ സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. അക്രം സഞ്ചരിച്ചിരുന്ന കാറിന് നേരെ ബൈക്കിലെത്തിയ രണ്ടു പേർ വെടിവെയ്ക്കുകയായിരുന്നു. ആരാണ് വെടിവെച്ചത് എന്നത് സംബന്ധിച്ച് വിവരമില്ല. അക്രം സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.

അക്രം അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. ആക്രമണം നടത്തിയതാരാണെന്ന് വ്യക്തമല്ലെന്നും എന്നാൽ അക്രമികൾ വന്ന വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയെന്നും അക്രം പറഞ്ഞു. ഇത് പോലീസിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാസ്റ്റ് ബൗളർമാർക്കുവേണ്ടി കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു അക്രം.