കളിക്കിടെ ഡാരൻ ബ്രാവോയ്ക്ക് പരിക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കും

പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനിടെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഡാരൻ ബ്രാവോയ്ക്ക് പരിക്ക്. ബാറ്റു ചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെട്ട ബ്രാവോ ക്രീസ് വിടുകയായിരുന്നു.
 | 

കളിക്കിടെ ഡാരൻ ബ്രാവോയ്ക്ക് പരിക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കും

ക്രൈസ്റ്റ്ചർച്ച്: പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനിടെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ഡാരൻ ബ്രാവോയ്ക്ക് പരിക്ക്. ബാറ്റു ചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെട്ട ബ്രാവോ ക്രീസ് വിടുകയായിരുന്നു. ബ്രാവോയുടെ പരിക്ക് ഗുരുതരമാണെന്നും വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോർട്ട്. പരിക്ക് ഭേദമായില്ലെങ്കിൽ ലോകകപ്പിന്റെ തുടർ മത്സരങ്ങൾ ബ്രാവോയ്ക്ക് നഷ്ടമായേക്കും.

വിൻഡീസ് ഇന്നിംഗ്‌സിലെ 32-ാം ഓവറിലാണ് ബ്രാവോയ്ക്ക് പേശിവലിവ് അനുഭവപ്പെട്ടത്. സിംഗിൾ ഓടുന്നതിനിടെ കാലുകളിൽ വേദന അനുഭവപ്പെട്ട ബ്രാവോ റൺ പൂർത്തിയാക്കി കളത്തിൽ വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും വേദന കഠിനമായതിനെ തുടർന്ന് ബ്രാവോയ്ക്ക് വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. 49 റൺസ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ പരിക്ക്. ഫീൽഡിംഗിനും ബ്രാവോ ഇറങ്ങിയില്ല.