വിൻഡീസ് ടീമിൽ പ്രതിസന്ധി; ഏകദിനം ബഹിഷ്‌കരിക്കാൻ സാധ്യത

കൊച്ചി ഏകദിനം വെസ്റ്റിൻഡീസ് ടീം ബഹിഷ്കരിക്കാൻ സാധ്യത. പ്രതിഫലത്തെ ചൊല്ലിയുള്ള വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും ടീം അംഗങ്ങളും തമ്മിലുള്ള തർക്കമാണ് ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയത്. പ്രതിഫലം വർദ്ധിപ്പിച്ചില്ലെങ്കിൽ മൽസരത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് വിൻഡീസ് ടീം അംഗങ്ങളുടെ തീരുമാനം. അതേസമയം, കളി മുടങ്ങിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ടീമിന് മാത്രമായിരിക്കുമെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
 | 

വിൻഡീസ് ടീമിൽ പ്രതിസന്ധി; ഏകദിനം ബഹിഷ്‌കരിക്കാൻ സാധ്യത

കൊച്ചി: കൊച്ചി ഏകദിനം വെസ്റ്റിൻഡീസ് ടീം ബഹിഷ്‌കരിക്കാൻ സാധ്യത. പ്രതിഫലത്തെ ചൊല്ലിയുള്ള വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും ടീം അംഗങ്ങളും തമ്മിലുള്ള തർക്കമാണ് ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയത്. പ്രതിഫലം വർദ്ധിപ്പിച്ചില്ലെങ്കിൽ മൽസരത്തിൽ നിന്ന് വിട്ടു നിൽക്കാനാണ് വിൻഡീസ് ടീം അംഗങ്ങളുടെ തീരുമാനം.

അതേസമയം, കളി മുടങ്ങിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ടീമിന് മാത്രമായിരിക്കുമെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വിൻഡീസ് ടീമിൽ പ്രതിസന്ധിയില്ലെന്നും മത്സരം ഇന്ന് നടക്കുമെന്നും കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു പ്രതികരിച്ചു.