വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; ഫ്രാന്‍സിനെ തോല്‍പിച്ച് ഓസ്‌ട്രേലിയ സെമിയില്‍

 | 
Australia

ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആതിഥേയരായ ഓസ്‌ട്രേലിയ സെമി ഫൈനലില്‍. സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ 7-6 എന്ന സ്‌കോറിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിലും 3-3 എന്ന സ്‌കോറില്‍ സമനില തുടര്‍ന്നതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് എത്തുകയായിരുന്നു. 

ശക്തമായ പോരാട്ടത്തില്‍ മൂന്ന് തവണയാണ് ഓസ്ട്രേലിയയ്ക്ക് വിജയിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഇതെല്ലാം ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഡ്യൂറന്‍ഡ് സമര്‍ത്ഥമായി തടഞ്ഞു. 10 കിക്കുകള്‍ക്കൊടുവിലാണ് ഓസ്ട്രേലിയ ഫ്രാന്‍സിനെ കീഴടക്കിയത്.