ലോകകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ വിൻഡീസിന് 150 റൺസിന്റെ ജയം

ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് വീണ്ടും തോൽവി. വെസ്റ്റ് ഇൻഡീസ് പാക്കിസ്ഥാനെ 150 റൺസിനാണ് തോൽപ്പിച്ചത്.
 | 
ലോകകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ വിൻഡീസിന് 150 റൺസിന്റെ ജയം

 

മെൽബൺ: ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് വീണ്ടും തോൽവി. വെസ്റ്റ് ഇൻഡീസ് പാക്കിസ്ഥാനെ 150 റൺസിനാണ് തോൽപ്പിച്ചത്. 310 റൺസെടുത്ത വെസ്റ്റ് ഇൻഡീസിനെതിരെ മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലേ അടി പതറി. ഒരു റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് പാക് ടീമിന് നഷ്ടമായത്. ടോസ് നേടിയ പാക്കിസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നാസിർ ജംഷദ്, യൂനിസ് ഖാൻ, ഹാരിസ് സൊഹൈൽ എന്നിവർ പൂജ്യം നേടി പുറത്തായി. ഉമർ അക്മൽ (59), ഷൊഹൈബ് മക്‌സൂദ് (50) എന്നിവരാണ് പാക് സ്‌കോർ അൽപമെങ്കിലും ഉയർത്തിയത്. അഹ്മദ് ഷെഹ്‌സാദ് ഒരു റൺസെടുത്തപ്പോൾ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ് 7, ഷാഹിദ് അഫ്രീദി 28, മുഹമ്മദി ഇർഫാൻ 2 എന്നിങ്ങനെ പോകുന്നു റൺസ് നേട്ടം. വെസ്റ്റിന്റീസിന് വേണ്ടി 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെറോം ടെയ്‌ലറും 33 റൺസിന് മൂന്ന് വിക്കറ്റെടുത്ത ആൻഡ്രൂ റസലുമാണ് പാക്കിസ്ഥാൻ ബാറ്റ്‌സ്മാന്മാർക്ക് കടിഞ്ഞാണിട്ടത്.

വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. ദനേശ് രാംദിൻ(51), ലെൻഡൽ സിമ്മൺസ് (50), ആൻഡ്രൂ റസൽ ( പുറത്താകാതെ 42റൺസ്) എന്നിവരാണ് വിൻഡീസ് ടീമിലെ ടോപ്പ് സ്‌കോറർമാർ. പാക് ടീമിന് വേണ്ടി ഹാരിസ് സൊഹൈൽ രണ്ട് വിക്കറ്റ് വീഴ്ത്തി. വിൻഡീസിന് വേണ്ടി 42 റൺസെടുക്കുകയും പാക് ടീമിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആൻഡ്രൂ റസലാണ് മാൻ ഓഫ് ദി മാച്ച്.