പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് 214 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 214 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.5 ഓവറിൽ 213 റൺസെടുത്ത് എല്ലാവരും പുറത്തായി.
 | 

പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് 214 റൺസിന്റെ വിജയലക്ഷ്യം

അഡ്‌ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് 214 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.5 ഓവറിൽ 213 റൺസെടുത്ത് എല്ലാവരും പുറത്തായി. സെമി ഫൈനൽ ലക്ഷ്യം വെച്ചിറങ്ങിയ പാക്കിസ്ഥാൻ തുടക്കത്തിലേ പതറി. 10 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാന് 2 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാരായ സർഫ്രാസ് അഹ്മദും അഹ്മദ് ഷെഹ്‌സാദിനുമാണ് ആദ്യം പുറത്തായത്.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഹാരിസ് സുഹൈലും നായകൻ മിസ്ബ ഉൾ ഹഖും ചേർന്ന് പാക് സ്‌കോർ ഉയർത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 74 റൺസ് അടിച്ചെടുത്തു. 34 റൺസെടുത്ത മിസ്ബയെ മാക്‌സ്‌വെൽ പുറത്താക്കി. 41 റൺസെടുത്ത ഹാരിസ് സൊഹൈലിന്റെ വിക്കറ്റ് മിച്ചൽ ജോൺസണാണ്.

പിന്നീടുവന്ന ബാറ്റ്‌സ്മാൻമാർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. ഉമർ അക്മൽ(20), ഷൊയ്ബ് മക്‌സൂദ് (29), ഷാഹിദ് അഫ്രീദി (23), വഹബ് റിയാസ് (16), സൊഹൈൽ ഖാൻ (4) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ.