ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. 111 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 342 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയത്
 | 

ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം
മെൽബൺ:
ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം. 111 റൺസിനാണ് ഓസ്‌ട്രേലിയയുടെ വിജയം. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 342 റൺസെന്ന കൂറ്റൻ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 41.5 ഓവറിൽ 231 റൺസെടുത്ത് പരാജയം സമ്മതിക്കുകയായിരുന്നു.

ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആരോൺ ഫിഞ്ച് നേടിയ തകർപ്പൻ സെഞ്ച്വറിയുടെയും (135) അവസാനത്തിൽ വെടിക്കെട്ട് വീരൻ മാക്‌സ്‌വെലും (66 ) കൂട്ടിന് ജോർജ്ജ് ബെയ്‌ലി(55) ബ്രാഡ് ഹാദ്ദിൻ(31) മിച്ചൽ മാർഷ്(23) എന്നിവരുടെയും ബലത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോർ നേടിയത്. ഓസീസിന് വേണ്ടി മിച്ചൽ മാർഷ് അഞ്ചും സ്റ്റാർക്കും ജോൺസണും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.