ധവാന് സെഞ്ച്വറി; ഇന്ത്യ 2 ന് 181

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ശിഖർ ധവാന് സെഞ്ച്വറി. 120 പന്തുകളിൽ നിന്നാണ് ധവാൻ സെഞ്ച്വറി നേടിയത്. 35 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 181 എന്ന നിലയിലാണ് ടീം ഇന്ത്യ.
 | 

ധവാന് സെഞ്ച്വറി; ഇന്ത്യ 2 ന് 181

മെൽബൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ശിഖർ ധവാന് സെഞ്ച്വറി. 120 പന്തുകളിൽ നിന്നാണ് ധവാൻ സെഞ്ച്വറി നേടിയത്. 35 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 181 എന്ന നിലയിലാണ് ടീം ഇന്ത്യ. തുടക്കത്തിൽ പതറിയ ഇന്ത്യ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. റൺസൊന്നും എടുത്താതെ രോഹിത് ശർമ്മ റണ്ണൗട്ടായതിന് പിന്നാലെ ഉപനായകൻ കോഹ്‌ലിയും ഔട്ടായി. 46 റൺസ് എടുത്ത് നിൽക്കുമ്പോഴായിരുന്നു കോഹ്‌ലി പുറത്തായത്. ധവാൻ-കോഹ്‌ലി കൂട്ടുകെട്ടിൽ 127 റൺസാണ് പിറന്നത്.

നിലവിൽ ധവാനൊപ്പം 27 റൺസുമായി അജങ്ക്യ രഹാനെയാണ് ബാറ്റിംഗിനുള്ളത്.