ലോകകപ്പ് യോ​ഗ്യത; ഇം​ഗ്ലണ്ടിനും പോളണ്ടിനും ഡെൻമാർക്കിനും വൻ വിജയം

ഓസ്ട്രിയക്കും സ്വിറ്റ്സർലാന്റിനും ജയം
 
 | 
football

ലോകകപ്പ് യോ​ഗ്യത മത്സരങ്ങളിൽ ഇം​ഗ്ലണ്ടിൽ പോളണ്ടിനും ഡെൻമാർക്കിനും തകർപ്പൻ വിജയം. ഇം​ഗ്ലണ്ട് എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് അന്റോറയെ തോൽപ്പിച്ചു. ബെൻ ചിൽവിൽ, ബുക്കയോ സാക്ക, ടാമി അബ്രഹാം, ജെയിംസ് വാ‍‍‍ഡ് പ്രൗസ്, ജാക്ക് ​ഗ്രിലിഷ് എന്നിവരാണ് സ്കോർ ചെയ്തത്. പോളണ്ട് ഇതേ സ്കോറിനാണ് സാൻ മരീനോയെ തോൽപ്പിച്ചത്. 

ഡെൻമാർക്ക് എതിരില്ലാത്ത നാല് ​ഗോളുകൾക്കാണ് മോൾഡോവയെ തോൽപ്പിച്ചത്. സെർബിയ ലെക്സംബർ​ഗിനേയും ഓസ്ട്രിയ ഫറോ ദ്വീപിനേയും സ്വിറ്റസർലാന്റ് നോർത്തേൺ അയർലാന്റിനേയും തോൽപ്പിച്ചു.