രവികുമാര്‍ ദഹിയ ഫൈനലില്‍; ടോക്യോയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം

ഗുസ്തിയില് മെഡല് ഉറപ്പിച്ച് ഇന്ത്യ
 | 
രവികുമാര്‍ ദഹിയ ഫൈനലില്‍; ടോക്യോയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം

ടോക്യോ: ഗുസ്തിയില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോഗ്രാം സെമിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയ വിജയിച്ചു. കസാഖ്സ്ഥാന്റെ നൂറിസ്ലാം സനയെവയെ അട്ടിമറിച്ചാണ് രവികുമാര്‍ ഫൈനലില്‍ എത്തിയത്. ഇതോടെ ഇന്ത്യ നാലാം മെഡലാണ് ഉറപ്പിച്ചത്. ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്നാണ് രവി കുമാര്‍ സെമി ഫൈനലില്‍ എത്തിയത്.

86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പുനിയയും സെമിയില്‍ എത്തിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് തോല്‍പ്പിച്ചാണ് ദീപക് പുനിയയുടെ സെമി പ്രവേശം. സെമിയില്‍ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറിനെ ദീപക് നേരിടും. നൈജീരിയയുടെ അഗിയാവോമോര്‍ എക്കെരെകെമെയെ 12-1 എന്ന സ്‌കോറിന് മറികടന്നാണ് ദീപക് പുനിയ ക്വാര്‍ട്ടറിലെത്തിയത്.