ബി.സി.സി.ഐ ക്രിക്കറ്റിനെ നശിപ്പിക്കുന്നു: സുപ്രീംകോടതി

ബി.സി.സി.ഐയുടെ നിലപാടുകൾ ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. ക്രിക്കറ്റിൽ ജനങ്ങൾക്കുള്ള വിശ്വാസം ബി.സി.സി.ഐ നശിപ്പിക്കുന്നുവെന്നും ചിലർ ബി.സി.സി.ഐയെ സ്വന്തം സ്ഥാപനം പോലെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി.
 | 
ബി.സി.സി.ഐ ക്രിക്കറ്റിനെ നശിപ്പിക്കുന്നു: സുപ്രീംകോടതി

ന്യൂഡൽഹി:
ബി.സി.സി.ഐയുടെ നിലപാടുകൾ ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. ക്രിക്കറ്റിൽ ജനങ്ങൾക്കുള്ള വിശ്വാസം ബി.സി.സി.ഐ നശിപ്പിക്കുന്നുവെന്നും ചിലർ ബി.സി.സി.ഐയെ സ്വന്തം സ്ഥാപനം പോലെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി.

ഐ.പി.എൽ വാതുവയ്പ്പിൽ ഐ.സി.സി അധ്യക്ഷൻ എൻ. ശ്രീനിവാസന് ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്നും ശ്രീനിവാസന്റെ അടുത്ത ബന്ധുവിന് വാതുവയ്പ്പുമായി ബന്ധമുണ്ടെന്ന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. ബി.സി.സി.ഐ അധ്യക്ഷന് എങ്ങനെയാണ് ഒരു ടീമിന്റെ ഉടമയാകാൻ കഴിയുകയെന്നും കോടതി ചോദിച്ചു. വാതുവയ്പ്പിലുൾപ്പെട്ടവർക്കെതിരെ ബി.സി.സി.ഐ നടപടിയെടുക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.