പരിഹസിച്ച യുവാവിനെ യൂസഫ് പഠാൻ മർദ്ദിച്ചു

രഞ്ജി ട്രോഫി മത്സരത്തിനിടെ യുവാവിനെ മുൻ ഇന്ത്യൻ താരം യൂസഫ് പഠാൻ മർദ്ദിച്ചതായി റിപ്പോർട്ട്. ജമ്മു കാശ്മീരും ബറോഡയും തമ്മിലുള്ള മത്സരത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാറ്റ് ചെയ്യുന്നതിനിടയിൽ തന്നെ പരിഹസിച്ചിരുന്ന യുവാവിന് കളിക്ക് ശേഷം പവലിയനിലേക്ക് വിളിച്ചു വരുത്തിയ പഠാൻ മർദ്ദിക്കുകയായിരുന്നവെന്നാണ് റിപ്പോർട്ടുകൾ.
 | 

വഡോദര:

കളിക്കിടെയിൽ യുവാവ് പ്രകോപിക്കുന്ന തരത്തിലുള്ള കമന്റുകൾ പറഞ്ഞെന്ന് ബറോഡാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്‌നേഹൽ പരീഖ് പറഞ്ഞു. പഠാന്റെ സഹോദരൻ ഇർഫാൻ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതെന്നും സ്‌നേഹൽ പറഞ്ഞു. മോശമായി പെരുമാറിയ യുവാവിന്റെ ബന്ധുക്കൾ പിന്നീട് ഖേദം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.