ധോണിക്കെതിരെ യുവിയുടെ പിതാവ്; വിശദീകരണവുമായി യുവരാജ്

മഹേന്ദ്ര സിംഗ് ധോണിക്കെതിരേ യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് രംഗത്ത്. യുവരാജിനെ ടീമിലെടുക്കാത്തതിനു പിന്നിൽ ധോണിയാണെന്നും കാൻസർ ബാധിതനായിരുന്നപ്പോൾ പോലും യുവരാജ് രാജ്യത്തിനു വേണ്ടി കളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവരാജുമായി ധോണിക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 | 

ധോണിക്കെതിരെ യുവിയുടെ പിതാവ്; വിശദീകരണവുമായി യുവരാജ്
മുംബൈ:
മഹേന്ദ്ര സിംഗ് ധോണിക്കെതിരേ യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് രംഗത്ത്. യുവരാജിനെ ടീമിലെടുക്കാത്തതിനു പിന്നിൽ ധോണിയാണെന്നും കാൻസർ ബാധിതനായിരുന്നപ്പോൾ പോലും യുവരാജ് രാജ്യത്തിനു വേണ്ടി കളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവരാജുമായി ധോണിക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ പിതാവിന്റെ പരാമർശത്തിനു തൊട്ട് പിന്നാലെ വിശദീകരണവുമായി യുവരാജ് രംഗത്തെത്തി. പിതാവ് വികാരാധീനനായി പറഞ്ഞതാണെന്നും ധോണിയുടെ കീഴിൽ കളിക്കുന്നത് താൻ എപ്പോഴും ആസ്വദിച്ചിരുന്നുവെന്നും യുവരാജ് വിശദമാക്കി.

ഐപിഎൽ എട്ടാം സീസണിലേക്ക് നടന്ന ലേലത്തിൽ ഏറ്റവും മൂല്യമുള്ള താരമായി യുവരാജ് മാറിയതിന് തൊട്ടുപിന്നാലെയാണ് ധോണിക്കെതിരെ ആരോപണവുമായി യോഗ്‌രാജ് രംഗത്തെത്തിയത്.